പുതുതായി എത്തിയ ടര്‍ബോ എന്ജിന് മോഡലിന് നാച്വറലി ആസ്പിരേറ്റഡ് എന്ജിന് പതിപ്പിനെക്കാള്‍ വില കുറവാണെന്നത് ശ്രദ്ധേയമാണ്.

മാരുതി സുസുക്കിയുടെ വാഹന നിരയിൽ ഏറ്റവുമൊടുവിൽ എത്തിയ മോഡലാണ് ബ്രെസ എന്ന കോംപാക്ട് എസ്‌യുവി. ജൂലായി 24-ന് ഇന്ത്യയിൽ അവതരിപ്പിച്ച ഈ വാഹനത്തിന്റെ എല്ലാ വേരിയന്റിന്റെയും വില പ്രഖ്യാപിച്ചിരിക്കുകയാണ് നിർമാതാക്കൾ. രണ്ട് എൻജിൻ ഓപ്ഷനുകളിലും മൂന്ന് ട്രാൻസ്മിഷൻ ഓപ്ഷനുകളിലും എത്തുന്ന ഈ വാഹനത്തിന് 7.4 ലക്ഷം രൂപ മുതൽ 13.55 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.
1.0 ലിറ്റർ ടർബോ എൻജിൻ മോഡൽ LXi, VXi, ZXi, ZXi+ എന്നീ നാല് വേരിയന്റുകളിലാണ് എത്തുന്നത്. ഇവയ്ക്ക് 7.4 ലക്ഷം രൂപ മുതൽ 11.16 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. 1.5 ലിറ്റർ മാനുവൽ പതിപ്പ് LXi, VXi, ZXi എന്നീ മൂന്ന് വേരിയന്റുകളിലാണ് എത്തുന്നത്. ഇവയ്ക്ക് 8.3 ലക്ഷം രൂപ മുതൽ 10.5 ലക്ഷം രൂപ വരെയും വിലയാകും. 1.5 ലിറ്റർ സിഎൻജി പതിപ്പിന് 9.3 ലക്ഷം രൂപ മുതൽ 11.5 ലക്ഷം രൂപ വരെയാണ് വില. 1.5 ലിറ്റർ എൻജിൻ ഓട്ടോമാറ്റിക് മോഡലിന് 10.61 ലക്ഷം രൂപ മുതൽ 13.55 ലക്ഷം രൂപ വരെയും വിലയാകും.
1.5 ലിറ്റർ പതിപ്പ് മുൻ മോഡലിനെ അപേക്ഷിച്ച് വില കൂട്ടിയാണ് ഇത്തവണ എത്തിയിരിക്കുന്നത്. വേരിയന്റുകൾക്ക് അനുസരിച്ച് പെട്രോൾ പതിപ്പുകൾക്ക് ഏകദേശം 69,000 രൂപയുടെ വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സിഎൻജി പതിപ്പുകൾക്ക് 19,000 രൂപ വരെ വില ഉയർത്തിയിട്ടുണ്ടെങ്കിലും സിഎൻജിയിലെ വിഎക്‌സ്‌ഐ മോഡലിന്റെ മാത്രം വിലയിൽ 18,000 രൂപയുടെ വില കുറവ് വന്നിട്ടുണ്ടെന്നാണ് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
ബ്രെസയുടെ നിരയിലേക്ക് പുതുതായി എത്തിയ ടർബോ എൻജിൻ മോഡലിന് നാച്വറലി ആസ്പിരേറ്റഡ് എൻജിൻ പതിപ്പിനെക്കാൾ വില കുറവാണെന്നത് ശ്രദ്ധേയമാണ്. ഈ വാഹനത്തിന് 18 ശതമാനം മാത്രം ജിഎസ്ടി വരുന്നതാണ് വിലയിൽ കുറവ് വരാൻ കാരണം. ബ്രെസയുടെ 1.5 ലിറ്റർ പതിപ്പിന് 40 ശതമാനമാണ് ജിഎസ്ടി. 1.5 ലിറ്റർ എൻജിൻ പതിപ്പിന്റെ എൻട്രി ലെവൽ മോഡലിന് 8.26 ലക്ഷം രൂപയാണ് വിലയെങ്കിൽ 1.0 ലിറ്റർ മോഡലിന് ഇതിനെക്കാൾ 86,000 രൂപ കുറവാണ് വില.
സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള പുതിയ 1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് പെട്രോൾ എഞ്ചിനാണ് ബ്രെസയുടെ ഈ വരവിലെ പ്രധാന ആകർഷണം. ഇത് 109 പിഎസ് പവറും 170 എൻഎം ടോർക്കുമേകും. 7.8 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയും കൈവരിക്കും. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ടർബോ പതിപ്പിൽ നൽകിയിട്ടുള്ളത്. പഴയ 1.5 ലിറ്റർ K15C സ്മാർട്ട് ഹൈബ്രിഡ് പെട്രോൾ എഞ്ചിനും ബ്രെസ തുടരുന്നുണ്ട്.
Content Highlights: New 1.0L Turbo Petrol engine introduced with lower GST (18%) compared to 1.5L variants (40%)., Starting price for the Turbo variant is ₹7.4 Lakh, significantly cheaper than the 1.5L entry model., Brezza Turbo offers 109 PS power and 170 Nm torque with a 6-speed manual transmission., Comprehensive price breakdown for LXi, VXi, ZXi, and ZXi+ variants., 1.5L petrol models see a price hike of up to ₹69,000.
Published: 27 Jul 2026, 03:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented