
ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്രയ്ക്ക് പുതിയ റെക്കോഡുകള്‍ സമ്മാനിക്കുന്ന തിരക്കിലാണ് അടുത്തിടെ വിപണിയില്‍ എത്തിയ എക്‌സ്.യു.വി. 3XO. വില്‍പ്പനയിലും ബുക്കിങ്ങിലുമെല്ലാം വലിയ നേട്ടമാണ് ഈ വാഹനത്തിന് ലഭിക്കുന്നത്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ എത്തിയിട്ടുള്ള ഈ വാഹനം ഇലക്ട്രിക് കരുത്തിലും എത്തുമെന്നതാണ് പുതിയ വാര്‍ത്തകള്‍. ഈ വര്‍ഷം തന്നെ ഇത് സംഭവിക്കുമെന്നുമാണ് വിവരം.
ഇലക്ട്രിക് കരുത്തിലുള്ള 3XO-യുടെ നിര്‍മാണം നവംബര്‍ മാസത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എസ് 240 എന്ന കോഡ്‌നമ്പറിലാണ് ഈ വാഹനം വികസിപ്പിക്കുന്നത്. മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനനിരയിലെ XUV400-യുടെ താഴെയായിരിക്കും ഈ വാഹനത്തിന്റെ സ്ഥാനം. പ്രതിമാസം എക്‌സ്.യു.വി.3XO3-യുടെ 1500 മുതല്‍ 1800 യൂണിറ്റ് വരെയായിരിക്കും നിര്‍മിക്കുകയെന്നാണ് സൂചന. പെട്രോള്‍-ഡീസല്‍-ഇലക്ട്രിക് കരുത്തുകളില്‍ പ്രതിമാസം 3XO-യുടെ 12,000 യൂണിറ്റ് വിപണിയില്‍ എത്തിക്കുകയെന്ന ലക്ഷ്യവും മഹീന്ദ്രയ്ക്കുണ്ട്.
താരതമ്യേന സ്റ്റൈലിഷായാണ് മഹീന്ദ്ര 3XO എന്ന കോംപാക്ട് എസ്.യു.വി. ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ റെഗുലര്‍ മോഡലുമായി ഡിസൈന്‍ പങ്കിട്ടായിരിക്കും ഇലക്ട്രിക് പതിപ്പ് ഒരുങ്ങുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ചാര്‍ജിങ്ങ് സ്ലോട്ട്, ഇലക്ട്രിക് ബാഡ്ജിങ്ങ് തുടങ്ങിയവയായിരിക്കും ഈ വാഹനത്തില്‍ വരുത്തേയേക്കാവുന്ന മാറ്റങ്ങള്‍. വിപണിയില്‍ ടാറ്റ നെക്‌സോണ്‍ ഇ.വി മഹീന്ദ്രയുടെ ഈ വാഹനത്തിന്റെയും കൂടി എതിരാളിയാകും.
മഹീന്ദ്രയുടെ ചെറുവാഹനങ്ങളുടെ അകത്തളത്തിന്റെ രൂപകല്‍പ്പനയില്‍ ഒരു യൂണിഫോം സ്വഭാവം വരുത്തിയിട്ടുണ്ട്. മഹീന്ദ്ര XUV400, 3XO മോഡലുകള്‍ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. സമാനമായ ഡിസൈന്‍ തന്നെയായിരിക്കും ഈ വാഹനത്തിലും ഒരുക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഫീച്ചറുകളും അല്‍പ്പം കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയേക്കുമെന്നും വിലയിരുത്തലുകളുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
മഹീന്ദ്രയുടെ ഇലക്ട്രിക് എസ്.യു.വിയായ XUV400-യുടെ താഴ്ന്ന വേരിയന്റില്‍ നല്‍കിയിട്ടുള്ള 34.5 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയായിരിക്കും എക്‌സ്.യു.വി.3XO ഇലക്ട്രിക്കില്‍ നല്‍കിയേക്കുകയെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഇലക്ട്രിക് മോട്ടോര്‍, വാഹനത്തിന് ലഭിക്കുന്ന റേഞ്ച് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമല്ല. XUV400-യെക്കാളും കുറഞ്ഞ വിലയായിരിക്കും ഈ ഇലക്ട്രിക് എസ്.യു.വിക്ക്. 15 ലക്ഷം രൂപയില്‍ ലഭിക്കുന്ന ഇലക്ട്രിക് എസ്.യു.വിയായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Mahindra XUV 3XO Electric version will launch end of this year says report
Published: 06 Jul 2024, 03:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented