2024-ല്‍ മഹീന്ദ്ര നിരത്തുകളില്‍ എത്തിച്ച വാഹനങ്ങളില്‍ ഏറ്റവുമധികം സ്വീകാര്യത നേടിയ വാഹനമാണ് കോംപാക്ട് എസ്.യു.വി. മോഡലായ XUV 3XO. സാധാരണക്കാരന് താങ്ങാനാവുന്ന വിലയില്‍ എത്തുന്നുവെന്നതാണ് ഈ വാഹനത്തിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചത്. വിപണിയില്‍ ഈ വാഹനത്തിന് ലഭിച്ച വരവേല്‍പ്പ് കണക്കിലെടുത്ത് 3XO-യുടെ ഹൈബ്രിഡ് മോഡല്‍ പുറത്തിറക്കാനുള്ള നീക്കത്തിലാണ് നിര്‍മാതാക്കളായ മഹീന്ദ്രയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
മഹീന്ദ്ര 3XO-യില്‍ കരുത്തേകുന്ന 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ മോഡലിനൊപ്പം സ്‌ട്രോങ് ഹൈബ്രിഡ് സംവിധാനം ഒരുക്കാനാണ് നിര്‍മാതാക്കള്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. എസ് 226 എന്ന കോഡ് നമ്പറില്‍ ഒരുങ്ങുന്ന ഈ വാഹനം 2026-ല്‍ വിപണിയില്‍ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതി യാഥാര്‍ഥ്യമായാല്‍ മഹീന്ദ്രയില്‍ നിന്ന് വിപണിയില്‍ എത്തുന്ന ആദ്യ ഹൈബ്രിഡ് വാഹനമായിരിക്കും 3XO എന്നാണ് വിലയിരുത്തുന്നത്.
മഹീന്ദ്ര ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ഇന്‍ഗ്ലോ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി റേഞ്ച് എക്‌സ്റ്റെന്‍ഡര്‍ ഹൈബ്രിഡ് മോഡലുകള്‍ നിര്‍മിക്കുന്നത് കമ്പനിയുടെ പരിഗണനയിലുണ്ട്. എന്നാല്‍, ബി.ഇ.6, എക്‌സ്.ഇ.വി. 9ഇ മോഡലുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്തായിരിക്കും ഈ പദ്ധതി നടപ്പാക്കുക. ബാറ്ററിയിലേക്ക് ചാര്‍ജ് എത്തിക്കുന്നതിനും ഒരു ജനറേറ്ററായി മാറ്റം പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനങ്ങളെയാണ് റേഞ്ച് എക്‌സ്റ്റെന്‍ഡര്‍ എന്ന് വിശേഷിപ്പിക്കുന്നത്.
XUV 3XO-യുടെ ഇലക്ട്രിക് മോഡല്‍ മഹീന്ദ്ര നിര്‍മിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എസ് 240 എന്ന കോഡ്‌നമ്പറിലായിരിക്കും ഈ വാഹനം നിര്‍മിക്കുകയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനുപിന്നാലെയാണ് ഹൈബ്രിഡ് കരുത്തിലും 3XO ഒരുങ്ങുമെന്ന് വിവരങ്ങള്‍ വരുന്നത്.
2024 ഏപ്രില്‍ മാസത്തിലാണ് മഹീന്ദ്ര 3XO എത്തിയത്. മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലായി ഒമ്പത് വേരിയന്റുകളിലായാണ് മഹീന്ദ്ര ഈ കോംപാക്ട് എസ്.യു.വി. എത്തിച്ചിരിക്കുന്നത്. എക്‌സ്.യു.വി. 3XO ഡീസല്‍ പതിപ്പിന് 9.99 ലക്ഷം രൂപ മുതല്‍ 14.99 ലക്ഷം രൂപ വരെയും പെട്രോള്‍ മോഡലിന് 7.49 ലക്ഷം രൂപ മുതല്‍ 15.49 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില. അഡാസ് ലെവല്‍-2 സംവിധാനം ഒരുക്കിയിട്ടുള്ള ഇന്ത്യയിലെ ആദ്യ കോംപാക്ട് എസ്.യു.വിയാണ് 3XO.
രണ്ട് പെട്രോള്‍ ഒരു ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് മഹീന്ദ്ര ഈ വാഹനം നിരത്തുകളില്‍ എത്തിക്കുന്നത്. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 110 ബി.എച്ച്.പി. പവറും 200 എന്‍.എം.ടോര്‍ക്കും, 1.2 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍ എന്‍ജിന്‍ 130 ബി.എച്ച്.പി. പവറും 230 എന്‍.എം. ടോര്‍ക്കും 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ 115 ബി.എച്ച്.പി. പവറും 300 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്.
Content Highlights: Mahindra`s popular XUV300 compact SUV is getting a hybrid variant in 2026
Published: 15 Jan 2025, 08:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented