XUV 3XOയുടെ REVX സീരീസ് അവതരിപ്പിച്ച് മഹീന്ദ്ര. ചില ഡിസൈൻ മാറ്റങ്ങളും കൂടുതൽ ഫീച്ചറുകളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. M, M(O), A എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് പുതിയ സീരീസ് വരുന്നത്. പെട്രോൾ എൻജിൻ ഓപ്ഷനുകളിലാണ് REVX എഡിഷൻ ലഭ്യമാവുക. 

To advertise here,

ഇതിൽ 110 എച്ച്പി കരുത്തും 200 എൻഎം ടോർക്കും നൽകുന്ന 1.2 ലിറ്റർ mStallion TCMPFi എഞ്ചിനും 131 എച്ച്പി കരുത്തും 230 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ mStallion TGDi എൻജിനും ഉൾപ്പെടുന്നു. 8.94 ലക്ഷം രൂപയാണ് പ്രാരംഭ വില (എക്സ്-ഷോറൂം). എക്സ്റ്റീരിയറിന് ഒട്ടേറെ മാറ്റങ്ങൾ ലഭിച്ചിട്ടുണ്ട്. ഡ്യുവൽ-ടോൺ നിറങ്ങൾ സ്റ്റാൻഡേർഡായി ഇപ്പോൾ ലഭിക്കുന്നു. 

എക്സ്റ്റീരിയർ

REVX ബാഡ്ജിങ്, ഡ്യുവൽ-ടോൺ റൂഫ്, ബോഡി കളേർഡ്/ഗൺമെറ്റൽ ഗ്രിൽ, ബ്ലാക്ക്-കളേർഡ് വീൽ കവറുകൾ/അലോയ് വീലുകൾ എന്നിവ പോലെ വേർതിരിച്ചറിയുന്ന ഘടകങ്ങളും ഇതിലുണ്ട്. എൻട്രി, മിഡ് ലെവൽ വേരിയന്റുകളായ M, M(O) എന്നിവയ്ക്ക് സ്റ്റീൽ വീലുകളാണുള്ളത്. ഉയർന്ന വേരിയന്റായ REVX A-യ്ക്ക് അലോയ് വീലുകൾ ലഭിക്കുന്നു. ഗ്രേ, ടാംഗോ റെഡ്, നെബുല ബ്ലൂ, എവറസ്റ്റ് വൈറ്റ്, സ്റ്റെൽത്ത് ബ്ലാക്ക് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ REVX സീരീസ് ലഭ്യമാണ്: 

ഇന്റീരിയറും ഫീച്ചറുകളും

10.24 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റിയറിങ് ഓഡിയോ കൺട്രോൾ, ഡ്രൈവർ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ് ഫീച്ചർ എന്നിവയുൾപ്പടെ നൽകുന്നുണ്ട്. സ്റ്റാൻഡേർഡായി ഡ്യുവൽ-ടോൺ ബ്ലാക്ക് ലെതർ സീറ്റുകളുമുണ്ട്.  മികച്ച യാത്രാനുഭവത്തിനായി 4-സ്പീക്കർ ഓഡിയോ സിസ്റ്റവുമുണ്ട്.

ആറ് എയർബാഗുകൾ, ഹിൽ ഹോൾഡ് കൺട്രോൾ (HHC) ഉള്ള ESC, എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്കുകൾ എന്നിവ ഉൾപ്പെടെ 35 സ്റ്റാൻഡേർഡ് ഫീച്ചറുകളോടെ സുരക്ഷയ്ക്ക് മുൻഗണന നൽകിയിട്ടുണ്ട്. ബിൽറ്റ്-ഇൻ അലക്‌സ, ഓൺലൈൻ നാവിഗേഷൻ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ഉൾക്കൊള്ളുന്ന Adrenox Connect സംയോജിപ്പിച്ചിരിക്കുന്നു. ഇത് ഡ്രൈവർക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റിയും സൗകര്യവും ഉറപ്പാക്കുന്നു.