തങ്ങളുടെ ഇലക്ട്രിക് വാഹന നിരയിലേക്ക് രണ്ട് പുതിയ വാഹനങ്ങള്‍ കൂടെ കൂട്ടിച്ചേര്‍ത്ത് മഹീന്ദ്ര. കൂപ്പെ ഡിസൈനിലുള്ള BE 6e, XEV 9e എന്നീ മോഡലുകളാണ് പുറത്തിറക്കിയത്. മഹീന്ദ്രയുടെ ബോണ്‍-ഇവി ഇന്‍ഗ്ലോ പ്ലാറ്റ്‌ഫോമിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മഹീന്ദ്രയുടെ ഇലക്ട്രിക് എസ്.യു.വികളില്‍ 5 ജി കണക്ടിവിറ്റിയും മൂന്ന് സ്‌ക്രീനുകളും എഐ അടിസ്ഥാനമാക്കിയുള്ള അപ്ലിക്കേഷനുകളും ഉണ്ടാവും. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ ചിപ്സെറ്റാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. ചെന്നൈയില്‍ നടന്ന 'അണ്‍ലിമിറ്റ് ഇന്ത്യ' ഇവന്റിലാണ് മഹീന്ദ്ര ഇവിയെ ഔദ്യോഗികമായി അവതരിപ്പിച്ചത്.
ക്യാബിന്‍ സ്‌പേസ് ഒപ്റ്റിമൈസ് ചെയ്യുന്നതിനായി പരന്ന നിലയുള്ള സ്‌കേറ്റ്‌ബോര്‍ഡ് ലേഔട്ട് ഈ ഡിസൈനില്‍ അവതരിപ്പിക്കുന്നു. INGLO പ്ലാറ്റ്ഫോമില്‍ സെമി-ആക്റ്റീവ് സസ്പെന്‍ഷന്‍, ബ്രേക്ക്-ബൈ-വയര്‍ സാങ്കേതികവിദ്യ, അപ്ഡേറ്റ് ചെയ്ത ഇലക്ട്രിക് പവര്‍ സ്റ്റിയറിംഗ് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നുവെന്ന് മഹീന്ദ്ര സ്ഥിരീകരിച്ചു.

18.90 ലക്ഷം രൂപയാണ് (എക്‌സ് ഷോറൂം) BE 6eന്റെ പ്രാരംഭവില. 682 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. 59 കിലോവാട്ടിന്റെയും 79 കിലോവാട്ടിന്റെയും രണ്ട് ബാറ്ററി ഓപ്ഷനുകളില്‍ വാഹനം ലഭ്യമാകും. പവര്‍ കണക്കുകള്‍ 228 ബിഎച്ച്പിക്കും 281 ബിഎച്ച്പിക്കും ഇടയിലായിരിക്കും. 175kW DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 20 മിനിറ്റിനുള്ളില്‍ ബാറ്ററി 20% മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാം. റേഞ്ച്, എവരിഡേ, റേസ് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകള്‍ വാഹനത്തിനുണ്ടാകും. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയാണ് മഹീന്ദ്ര നല്‍കുന്നത്. 2025 ഫെബ്രുവരിക്ക് ശേഷമാകും വാഹനം വിപണിയില്‍ ലഭ്യമാകുക.
21.90 ലക്ഷം രൂപ മുതലാണ് XEV 9eയുടെ വില ആരംഭിക്കുന്നത്. BE 6e നേക്കാള്‍വലിയ വാഹനമാണിത്. 59, 79 കലോവാട്ടിന്റെ ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് ബാറ്ററിയാണ് ഇതിലുമുള്ളത്. ഈ ബാറ്ററികള്‍ക്കും ലൈഫ് ടൈം വാറന്റി ലഭിക്കും. 656 കിലോമീറ്ററാണ് പരമാവധി റേഞ്ച്. ജനുവരിയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് കമ്പനി വ്യക്തമാക്കി.
Content Highlights: mahindra launches new XEV 9e and BE 6e electric SUVs
Published: 27 Nov 2024, 10:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented