
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലേക്ക് പുതിയ മോഡലുകള്‍ എത്തിക്കാനുള്ള മത്സരത്തിലാണ് മുന്‍നിര വാഹന നിര്‍മാതാക്കളെല്ലാം. കൂടുതല്‍ ഇലക്ട്രിക് മോഡലുകള്‍ ഇതിനോടകം എത്തിച്ചുകഴിഞ്ഞ ടാറ്റ മോട്ടോഴ്‌സിന് തന്നെയാണ് നേതൃസ്ഥാനം. എന്നാല്‍, ഇലക്ട്രിക് വാഹനങ്ങളില്‍ ടാറ്റയോട് മത്സരിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്രയും. ഇതിനുള്ള ശക്തമായ അണിയറ നീക്കങ്ങളിലാണ് മഹീന്ദ്രയെന്നാണ് വിലയിരുത്തല്‍.
ഇലക്ട്രിക് വാഹനങ്ങളുടെ വലിയ നിരയാണ് മഹീന്ദ്ര ഇതിനോടകം പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍, പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മഹീന്ദ്ര അടുത്തിടെ നിരത്തുകളില്‍ എത്തിച്ച എക്‌സ്.യു.വി. 3XO കോംപാക്ട് എസ്.യു.വിയുടെ ഇലക്ട്രിക് പതിപ്പ് എത്തിയേക്കുമെന്നാണ് വിവരം. ഈ വാഹനത്തിന്റെ മുന്‍പതിപ്പായിരുന്ന എക്‌സ്.യു.വി.300-നെ അടിസ്ഥാനമാക്കി ഒരുങ്ങിയ ഇലക്ട്രിക് എസ്.യു.വിയാണ് എക്‌സ്.യു.വി.400. ഈ മാതൃകയിലായിരിക്കും 3XO-യുടെ ഇലക്ട്രിക് പതിപ്പ് എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
അടുത്തിടെ പൂര്‍ണമായും മൂടിക്കെട്ടിയ നിലയില്‍ മഹീന്ദ്രയുടെ ഒരു കോംപാക്ട് എസ്.യു.വി. പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് 3XO-യുടെ ഇലക്ട്രിക് പതിപ്പായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. സി-ഷേപ്പ് ഡി.ആര്‍.എല്‍. ആയിരുന്നു പരീക്ഷണത്തിന് ഇറങ്ങിയ വാഹനത്തില്‍ നല്‍കിയിരുന്നത്. വലിയ എയര്‍ ഇന്‍ടേക്ക്, ഡിസൈന്‍ മാറ്റം വരുത്തിയിട്ടുള്ള അലോയി വീല്‍, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായുള്ള ഡിസൈനുകള്‍ എന്നിങ്ങനെയായിരുന്നു ഈ വാഹനം ഒരുങ്ങുക.
ഇന്റീരിയറിനെ ലേഔട്ട് 3XO-യുടെ ഐസ് എന്‍ജിന്‍ മോഡലുകള്‍ക്ക് സമാനമായായിരിക്കും ഒരുങ്ങുകയെന്നാണ് സൂചന. എക്‌സ്.യു.വി.400-ല്‍ നിന്ന് കടംകൊണ്ട രൂപത്തിലാണ് 3XO-യുടെ അകത്തളവും തീര്‍ത്തിരുന്നത്. 12.3 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, 10.25 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മഹീന്ദ്രയുടെ അഡ്രേനോക്‌സ് കണക്ടിവിറ്റി, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോ ഹെഡ്‌ലാമ്പ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പര്‍ തുടങ്ങിയ ഫീച്ചറുകള്‍ ഇതില്‍ നല്‍കിയേക്കും.
ഈ വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ പുറത്തുവന്നിട്ടില്ല. എക്‌സ്.യു.വി.400-യുടെ താഴെയായിരുന്നു ഈ വാഹനത്തിന്റെ സ്ഥാനം. അതുകൊണ്ടുതന്നെ താരതമ്യേന ചെറിയ ബാറ്ററി പാക്ക് ആയിരിക്കും ഇതില്‍ നല്‍കുക. 40 കിലോവാട്ട് ബാറ്ററി പാക്കാണ് XUV 400-യില്‍ നല്‍കിയിട്ടുള്ളത്. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലിറ്റര്‍ ഡി.ഐ. ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് റെഗുലര്‍ 3XO-യിലെ എന്‍ജിനുകള്‍. ടാറ്റ നെക്‌സോണ്‍ ഇ.വിയോട് മത്സരിക്കാനായിരിക്കും 3XO ഇലക്ട്രിക് എത്തുക.
Content Highlights: Mahindra is planning to bring the electric version of XUV 3XO says report
Published: 21 Aug 2024, 10:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented