പ്രശസ്ത ടെലിവിഷൻ താരവും മോഡലുമായ മാഹി വിജ് അടുത്തിടെ ബിഎംഡബ്ല്യു മിനി കൂപ്പർ തന്റെ ഗാരേജിലെത്തിച്ചിരുന്നു. പുതിയ ആഡംബര വാഹനം തന്റെ ആരാധകർക്ക് പരിചയപ്പെടുത്തികൊണ്ടുള്ള ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യം പങ്കുവെച്ചത്. അതോടൊപ്പം, വാഹനം വാങ്ങിയതിനു പിന്നിലെ രസകരമായ ഒരു കഥയും അവർ വെളിപ്പെടുത്തി. തന്റെ മകൾക്കുള്ള സമ്മാനമായിട്ടാണ് ഇത് വാങ്ങിയത് എന്നാണ് മാഹി പറയുന്നത്.

To advertise here,

എന്റെ മകൾക്ക് നാല് വയസ്സുള്ളപ്പോൾ അവൾ ഒരു മിനി കൂപ്പർ കണ്ടു പറഞ്ഞു, 'അമ്മേ, ഒരു ദിവസം എനിക്ക് ഈ കാർ വേണം.' അന്ന് എനിക്കത് വാങ്ങാൻ കഴിയുന്നതായിരുന്നില്ല. എന്റെ കുട്ടിക്ക് ഇത്രയും ആഡംബരം ആവശ്യമാണോ എന്ന ആശയക്കുഴപ്പവും ഉണ്ടായിരുന്നു- അവർ കുറിച്ചു.

 

‘ഇന്ന് എനിക്കത് താങ്ങാനാകും. ഞാൻ മറ്റൊന്നും തിരിച്ചറിഞ്ഞു, ഇത് തീർത്തും ആഡംബരത്തെക്കുറിച്ചല്ല. ഇത് അവളുടെ ആഗ്രഹത്തെക്കുറിച്ചാണ്. അവൾക്ക് എക്കാലവും ഹൃദയത്തിൽ സൂക്ഷിക്കാൻ കഴിയുന്ന ഒരു ഓർമയെക്കുറിച്ചാണ്. ഇത് ഒരു അമ്മ തന്റെ മകളോട് പറയുന്നതാണ്, 'നിന്റെ സ്വപ്നങ്ങൾക്ക് വിലയുണ്ട്. എനിക്ക് സാധിക്കുമെങ്കിൽ, ഞാൻ അവ യാഥാർഥ്യമാക്കും'. അതുകൊണ്ട് ഞാൻ ഇതാ, എന്റെ മകൾക്ക് അവളുടെ പ്രിയപ്പെട്ട കാർ നൽകുന്നു. ജീവിതകാലം മുഴുവൻ ഓർമിക്കാവുന്ന ഒരു സമ്മാനം. നമ്മുടെ ചെറിയ യാത്രകൾ, നമ്മുടെ ചിരി, നമ്മുടെ സമയം. ഇത് വിലമതിക്കാനാവാത്തതാണ്," മാഹി വിജ് പോസ്റ്റ് അവസാനിപ്പിച്ചു.

ബിഎംഡബ്ല്യു മിനി കൂപ്പർ കൺവെർട്ടബിൾ

രണ്ട് ഡോറുകളുള്ള നാല് സീറ്റർ മോഡലാണിത്. എക്സ്റ്റീരിയർ ലുക്ക്, ആഡംബരം, സുഖപ്രദമായ ഇന്റീരിയർ എന്നിവയെല്ലാം പ്രത്യേകതയാണ്. 2 ലിറ്റർ ടർബോ എൻജിനാണ് വാഹനത്തിന്റെ കരുത്ത്. 58.50 ലക്ഷം രൂപ (എക്സ് ഷോറൂം) മുതലാണ് വില ആരംഭിക്കുന്നത്.