ടൊയോട്ടയുടെ അത്യാഡംബര വാഹന ബ്രാൻഡായ ലക്‌സസിന്റെ എൽ.എക്സ് 500ഡി 2025 മോഡൽ ഇന്ത്യയിൽ പുറത്തിറക്കി. കരുത്തിനൊപ്പം ആഡംബരവും അത്യാധുനിക സംവിധാനങ്ങളാലും സമ്പന്നമായ എൽ.എക്സ് 500ഡി, ഓഫ് റോഡ്- ഓൺ റോഡ് യാത്രകൾക്കായി ഡിസൈൻ ചെയ്ത വാഹനമാണ്. അർബൻ, ഓവർട്രെയിൽ എന്നീ രണ്ട് വേരിയന്റുകളിലാണ് ഈ എസ്.യു.വി വിപണിയിലെത്തുക.

To advertise here,

അർബൻ വേരിയന്റിന് മൂന്ന് കോടി രൂപ മുതലും ഓവർട്രെയിലിന് 3.12 കോടി രൂപ മുതലുമാണ് എക്സ് ഷോറൂം വില. മുൻ മോഡലിൽനിന്ന് മെക്കാനിക്കലി മാറ്റങ്ങൾ ഇല്ലെങ്കിലും ഫീച്ചറുകളിൽ ഒട്ടേറെ പുതുമകൾ 2025 എൽ.എക്സ് 500ഡിയിൽ ഉണ്ട്. വാഹനത്തിന്റെ ബുക്കിങ്ങും ആരംഭിച്ചു.

ഡിസൈൻ 

വാഹനത്തിന് കൂടുതൽ മസ്കുലാർ ലുക്കാണ് ഇപ്പോഴുള്ളത്. കാഴ്ചയിൽ രണ്ട് വേരിയന്റുകളും തമ്മിൽ വ്യത്യാസങ്ങൾ കാണാം. അർബൻ വേരിയന്റിൽ അലൂമിനിയം ഘടകങ്ങൾ കൂടുതലായി ഉപയോ​ഗിച്ചിട്ടുണ്ട്. ​ഗ്രില്ലിൽ ഉൾപ്പടെ ഇത് പ്രകടമാണ്. ഓവർട്രെയിലിൽ 22 ഇഞ്ച് ട്യുവൽ ടോൺ വീലുകളാണെങ്കിൽ അർബൻ വേരിയന്റിലേക്കെത്തുമ്പോൾ ഇത് 18 ഇഞ്ചായി ചെറുതാകുന്നു.

ഓൾ ടെറയിൻ ടയറുകൾക്കൊപ്പം ഓഫ് റോഡ് കഴിവുകൾ മികച്ചതാക്കാൻ മുന്നിലും പിന്നിലും ഡിഫ്രൻഷൽ ലോക്കും ഓവർട്രെയിൽ വേരിയന്റിൽ ഉണ്ട്. പുതിയ ബ്ലാക്ക് ​ഗ്രില്ല്, മാറ്റ് ​ഗ്രേ അലൂമിനിയം വീൽ, ഫോ​ഗ് ലാമ്പ് കവർ, റൂഫ് റെയിൽ എന്നിവയ്ക്കൊപ്പം ഡോർ മോൾഡിങ്സ്, വീൽ ആർച്ച് മോൾഡിങ്സ്, ഡോർ ഹാൽഡിലുകൾ, ഡൈഡ് വ്യൂ മിററുകൾ എന്നിവ ബ്ലാക്കിലും ഡാർക്ക് ഷേഡിലുമാണ് ഓവർട്രെയിൽ സജ്ജമാക്കിയത്.

സുരക്ഷ

പ്രീ കൊളീഷൻ സിസ്റ്റം, ഡൈനാമിക് റേഡർ ക്രൂയിസ് കൺട്രോൾ‌, ലേൻ ട്രേസ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിങ്ങ്, സേഫ് എക്സിസ്റ്റ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ ബീം, അഡാപ്റ്റീവ് ഹൈ ബീം, 10 എയർബാ​ഗുകൾ, ഹിൽ അസിസ്റ്റ് കൺട്രോൾ, ഓട്ടോമാറ്റിക്ക് ഹെഡ് ലൈറ്റും വൈപ്പറുകളും, അഡാസ് സംവിധാനം എന്നിവയെല്ലാം സുരക്ഷ കൈകാര്യം ചെയ്യുന്നു.  

സവിശേഷതകൾ

മെച്ചപ്പെടുത്തിയ ലെക്സസ് കണക്ട് ടെക്നോളജി, മസാജ് സംവിധാനമുള്ള മുൻ സീറ്റുകൾ, പ്രീമിയം ലെതർ അപ്ഹോൾസ്റ്ററി, 12.3 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, 8ഇഞ്ച് ഇൻട്രുമെന്റ് കൺസോൾ, 7 ഇഞ്ച് ടച്ച് സ്ക്രീൻ ഡ്രൈവ് ഡൈനാമിക്സ്, 4സോൺ ഓട്ടോ എസി, ഹെഡ് അപ് ഡിസ്പ്ലേ, പിൻ സീറ്റിൽ 11.6 ഇഞ്ച് സ്ക്രീനുകൾ, വയർലെസ് ഫോൺ ചാർജർ, 25 സ്പീക്കർ സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകൾ എന്നിങ്ങനെ നീളുന്നു.

placeholder
3.3 ലിറ്റർ V6 ട്വിൻ ടർബോ ഡീസൽ എൻജിനാണ് വാഹനത്തെ ചലിപ്പിക്കുന്നത്. 304.41 എച്ച്.പി കരുത്തും 700 എൻ.എം ടോർക്കും ഇത് ഉത്പാ​ദിപ്പിക്കും. 10 സ്പീഡ് ഓട്ടോമാറ്റിക് ​ഗിയർബോക്സാണ് ട്രാൻസ്മിഷൻ കൈകാര്യം ചെയ്യുന്നത്. ഓൾ വീൽ ഡ്രൈവ് സംവിധാനത്തൊടൊപ്പം നോർമൽ, ഇക്കോ, കംഫർട്ട്, സ്പോർട്സ് എസ്, സ്പോർട് എസ് പ്ലസ് ഡ്രൈവ് മോഡുകളുമുണ്ട്. മേഴ്സിഡീസ് മേബാക്ക് ജിഎൽഎസ്, ബിഎംഡബ്ല്യൂ എക്സ്.എം, റേഞ്ച് റോവർ എന്നിവയാണ് ഇന്ത്യൻ വിപണിയിലെ പ്രധാന എതിരാളികൾ .