നാല് തലമുറകളായി 132 രാജ്യങ്ങളിലായി ഇതിന്റെ 48 ലക്ഷത്തിലധികം യൂണിറ്റുകള്‍ കിയ വിറ്റഴിച്ചിട്ടുണ്ട്.

പ്രീമിയം എസ്യുവി സൊറന്റോയുടെ ഇന്ത്യയിലേക്കുള്ള വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ച് കിയ. മിഡ്-സൈസ് പ്രീമിയം ഹൈബ്രിഡ് SUV-യാണിത്. ഫോക്‌സ്‌വാഗൺ ടെയ്‌റോൺ, ഹോണ്ട ZR-V തുടങ്ങിയ മോഡലുകൾക്ക് വിപണിയിൽ വെല്ലുവിളി ഉയർത്താനാണ് കിയ ഈ വാഹനം എത്തിക്കുന്നത്. വാഹനത്തിന്റെ ഔദ്യോഗിക ടീസർ ബ്രാൻഡ് പുറത്തിറക്കിയിട്ടുണ്ട്.
ലോകത്തെ നിരവധി രാജ്യങ്ങളിൽ സോറന്റോ ഇതിനോടകം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഫീച്ചർ-പാക്ക്ഡ് ഇന്റീരിയറിനും ശക്തമായ പവർട്രെയിൻ ഓപ്ഷനുകൾക്കും പേരുകേട്ട വാഹനമാണിത്. നാല് തലമുറകളായി 132 രാജ്യങ്ങളിലായി ഇതിന്റെ 48 ലക്ഷത്തിലധികം യൂണിറ്റുകൾ കിയ വിറ്റഴിച്ചിട്ടുണ്ട്.
2024-ലും 2025-ലും ലോകമെമ്പാടും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കിയയുടെ മൂന്ന് മോഡലുകളിൽ ഒന്നായിരുന്നു സൊറന്റോ. നിരവധി അംഗീകാരങ്ങൾ ഈ വാഹനത്തിന് ലഭിച്ചിട്ടുണ്ട്. സുരക്ഷ, ഗുണമേന്മ, ലോകമെമ്പാടുമുള്ള സാന്നിധ്യം എന്നിവ വാഹനത്തിന്റെ സ്വീകാര്യത വർധിപ്പിക്കുമെന്ന് കിയ വിലയിരുത്തുന്നു. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ഉപഭോക്താക്കൾക്ക് കിയ ഡീലർഷിപ്പ് വഴിയോ കിയ ഇന്ത്യ വെബ്‌സൈറ്റ് സന്ദർശിച്ചോ സോറന്റോ മുൻകൂട്ടി ബുക്ക് ചെയ്യാം.
Content Highlights: Kia officially confirms the arrival of the Sorento premium hybrid SUV in India., Features bold, angular design with a distinctive two-tier lighting signature., Global track record includes IIHS Top Safety Pick+ and 5-Star NHTSA rating., Engineered with latest technology to compete with Volkswagen Tayron and Honda ZR-V., Pre-bookings are now open via Kia India dealerships and the official website.
Published: 03 Aug 2026, 03:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented