കിയയുടെ മിഡ്-സൈസ് എസ്.യു.വി മോഡലായ സെല്‍റ്റോസ് ഇടിപരീക്ഷയില്‍ കരുത്ത് തെളിയിച്ചു. ഗ്ലോബല്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റിലാണ് ഇന്ത്യന്‍ നിര്‍മിത സെല്‍റ്റോസിന് മൂന്ന് സ്റ്റാര്‍ റേറ്റിങ്ങ് ലഭിച്ചത്. മുതിര്‍ന്നവര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ മൂന്ന് സ്റ്റാര്‍ റേറ്റിങ്ങ് നേടിയെങ്കിലും കുട്ടികളുടെ സുരക്ഷയില്‍ രണ്ട് സ്റ്റാറാണ് റേറ്റിങ്ങാണ് ലഭിച്ചത്. 

To advertise here,

കഴിഞ്ഞ ജൂണില്‍ ഈ വാഹനത്തില്‍ വരുത്തിയ പരിഷ്‌കാരം അനുസരിച്ച് അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ രണ്ട് എയര്‍ബാഗ്, എ.ബി.എസ് ബ്രേക്കിങ്ങ് സിസ്റ്റം, തുടങ്ങിയവ നല്‍കി സുരക്ഷ കാര്യക്ഷമമാക്കിയിരുന്നു. സെല്‍റ്റോസിലെ രണ്ട് നിരയിലെയും യാത്രക്കാരുടെ തല, കഴുത്ത്, നെഞ്ച് തുടങ്ങിയ ഭാഗങ്ങളില്‍ മികച്ച പരിരക്ഷ നല്‍കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. 

ജിടി, ടെക് ലൈന്‍ എന്നീ റേഞ്ചുകളിലാണ് കിയ സെല്‍റ്റോസ് വരുന്നത്. മൂന്ന് പെട്രോള്‍, അഞ്ച് ഡീസല്‍ പതിപ്പുകളാണ് സെല്‍റ്റോസിനുള്ളത്, GTK, GTX, GTX+ എന്നിവ പെട്രോള്‍ പതിപ്പുകളും HTE, HTK, HTK+, HTX, HTX+ എന്നീ ഡീസല്‍ വകഭേദങ്ങളും. രാജ്യത്ത് ബിഎസ്-6 എന്‍ജിന്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനില്‍ എത്തിയെന്നതും കിയയുടെ പ്രത്യേകതയായണ്.

1.4 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് സെല്‍റ്റോസ് നിരത്തിലെത്തുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച്, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവല്‍ എന്നിങ്ങനെയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍സ്.

Content Highlights: Kia Seltos Achieve Three Star Rating In NCAP Crash Test