ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങോടെയാണ് സെല്‍റ്റോസിലെ സുരക്ഷ അടിവരയിട്ട് ഉറപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിലെ വാഹനവിപണിയിൽ ഏറ്റവും വലിയ മത്സരം നടക്കുന്ന ശ്രേണിയാണ് മിഡ്‌സൈസ് എസ്‌യുവി. ഏറ്റവു മികച്ച ഡിസൈൻ, ആകർഷകമായ ഫീച്ചറുകൾ, ഉയർന്ന സുരക്ഷ സംവിധാനങ്ങൾ എന്നിവയാണ് ഈ ശ്രേണിയിലെ ഓരോ വാഹനങ്ങളും നൽകുന്നത്. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്‌കോഡ കുഷാഖ്, മാരുതി ഗ്രാന്റ് വിത്താര തുടങ്ങി ഒട്ടേറെ വാഹനങ്ങൾ അരങ്ങ് വാഴുന്ന ഈ ശ്രേണിയിൽ സുരക്ഷയിൽ സവിശേഷമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കിയ സെൽറ്റോസ്.
ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിങ്ങോടെയാണ് സെൽറ്റോസിലെ സുരക്ഷ അടിവരയിട്ട് ഉറപ്പിച്ചിരിക്കുന്നത്. മുതിർന്നവരുടെ സുരക്ഷയിൽ 32-ൽ 31.70 പോയിന്റും കുട്ടികൾക്ക് സുരക്ഷ ഒരുക്കുന്നതിൽ 49-ൽ 45 പോയിന്റും നേടിയാണ് സെൽറ്റോസ് കരുത്ത് തെളിയിച്ചിരിക്കുന്നത്. സെൽറ്റോസിന്റെ ഡീസൽ എൻജിൻ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ പതിപ്പായ എച്ച്ടിഇ ഓപ്ഷണൽ വേരിയന്റാണ് ക്രാഷ് ടെസ്റ്റിന് ഇറങ്ങിയത്.
ഭാരത് എൻക്യാപ് ഇടിപരീക്ഷയിൽ ഇറങ്ങിയിട്ടുള്ള ഐസ് എൻജിൻ വാഹനങ്ങളിൽ മുതിർന്നവരുടെ സുരക്ഷയിൽ ഏറ്റവും ഉയർന്ന റേറ്റിങ് സ്വന്തമാക്കിയിട്ടുള്ള വാഹനമെന്ന ഖ്യാതിയും കിയ സെൽറ്റോസിന് ലഭിച്ചു. ക്രാഷ് ടെസ്റ്റിന് ഇറങ്ങിയത് എച്ച്ടിഇ ഓപ്ഷണൽ വേരിയന്റ് ആണെങ്കിലും ഈ റേറ്റിങ് എല്ലാ പതിപ്പുകൾക്കും ബാധകമായിരിക്കുമെന്നാണ് കിയ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്.
വശങ്ങളിൽനിന്നുള്ള ആഘാതത്തിൽ ഡ്രൈവർക്കും യാത്രക്കാർക്കും ഒരു പോലെ സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നാണ് ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റ് അധികൃതർ വിലയിരുത്തിയത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 18 മാസവും മൂന്ന് വയസും പ്രായമുള്ള കുട്ടികളുടെ ഡമ്മിയാണ് ഇടിപരീക്ഷയിൽ ഉപയോഗിച്ചത്. മുന്നിൽനിന്നും വശങ്ങളിൽനിന്നുമുള്ള ആഘാതങ്ങളിൽ കുട്ടികൾക്ക് കാര്യക്ഷമമായ സുരക്ഷ ഈ വാഹനം ഉറപ്പാക്കുന്നുണ്ട്.
സെൽറ്റോസിൽ ഒരുക്കിയിട്ടുള്ള സുരക്ഷ സംവിധാനങ്ങൾ ഉയർന്ന റേറ്റിങ്ങിനെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ആറ് എയർ ബാഗുകൾ, റിയർ പാർക്കിങ് സെൻസറുകൾ, റിയർവ്യൂ ക്യാമറ, എബിഎസ്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഓൾ വീൽ ഡിസ്‌ക് ബ്രേക്ക്, ഡൗൺഹിൽ ബ്രേക്ക് കൺട്രോൾ, റിയർ ഒക്കുപെന്റ് അലേർട്ട്, ചൈൽഡ് സീറ്റ് മൗണ്ട് എന്നിവയാണ് സെൽറ്റോസിലെ സുരക്ഷ ഫീച്ചറുകൾ.
Content Highlights: Kia Seltos achieved a 5-star Bharat NCAP rating for both adult and child protection., Scored 31.70/32 for adult safety and 45/49 for child occupant protection., Recognized as the highest-rated ICE-powered vehicle for adult safety in 2026., Standard safety suite includes 6 airbags, ESC, ABS, and tire pressure monitoring.
Published: 02 Apr 2026, 12:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented