ഇന്ത്യയിലെ ഉത്സവ സീസണിന്റെ ഭാഗമായായിരിക്കും ഈ വാഹനം എത്തുകയെന്നാണ് റിപ്പോര്ട്ട്.

എംജി മോട്ടോഴ്‌സുമായി കൈകോർത്തായിരുന്നു ജെഎസ്ഡബ്ല്യു എന്ന ഇന്ത്യൻ വ്യവസായ ഭീമൻ വാഹന നിർമാണ മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. പിന്നാലെ ജെഎസ്ഡബ്ല്യു-എംജി കൂട്ടുകെട്ടിൽ നിരവധി വാഹനങ്ങൾ എത്തുകയും ചെയ്തിരുന്നു. എന്നാൽ, എംജിയുമായുള്ള കൂട്ടുകെട്ടിന് പുറമെ സ്വതന്ത്ര ബ്രാന്റിൽ വാഹനങ്ങൾ എത്തിക്കാനുള്ള നീക്കങ്ങളിലാണ് ജെഎസ്ഡബ്ല്യു ഇപ്പോൾ. ജെഎസ്ഡബ്ല്യു മോട്ടോഴ്സ് ലിമിറ്റഡ് എന്നാണ് ഓട്ടോമൊബൈൽ ഡിവിഷന് നൽകിയിട്ടുള്ള പേര്.
ചൈനീസ് വാഹന നിർമാതാക്കളായ ചെറി മോട്ടോഴ്‌സിന്റെ സബ്‌സിഡറി ബ്രാന്റായ ജെറ്റോർ പുറത്തിറക്കിയിട്ടുള്ള ടി2 എന്ന എസ്‌യുവിയാണ് ജെഎസ്ഡബ്ല്യു മോട്ടോഴ്‌സിന്റെ ഓട്ടോമൊബൈൽ വിഭാഗത്തിൽ നിന്ന് ആദ്യമായി ഇന്ത്യൻ വിപണിയിൽ എത്തുന്ന വാഹനം. മിഡ് സൈസ് എസ്‌യുവി സെഗ്മെന്റിൽ ഒരുങ്ങിയിട്ടുള്ള ഈ വാഹനത്തിന്റെ ആദ്യ ടീസറുകൾ ജെഎസ്ഡബ്ല്യു പുറത്തുവിട്ടു. ഇന്ത്യയിലെ ഉത്സവ സീസണിന്റെ ഭാഗമായായിരിക്കും ഈ വാഹനം എത്തുകയെന്നാണ് റിപ്പോർട്ട്.
വാഹനത്തിന്റെ മുഖഭാവം ഭാഗികമായി വെളിപ്പെടുത്തിയുള്ള ടീസറാണ് ജെഎസ്ഡബ്ല്യു പങ്കുവെച്ചിരിക്കുന്നത്. എൽഇഡി ഹെഡ്‌ലാമ്പ് സ്ട്രിപ്പ്, പിക്‌സൽ ഷേപ്പിലുള്ള എൽഇഡി ഫോഗ് ലാമ്പുകൾ എന്നിവയാണ് വ്യക്തമായി നൽകിയിട്ടുള്ളത്. ബോണറ്റിന്റെ ഡിസൈനും റിയർ വ്യൂ മിററും ഉൾപ്പെടെയുള്ളവയുടെ രൂപവും ചിത്രത്തിൽ കാണാം. ബോക്‌സി ഡിസൈനിലുള്ള മിഡ് സൈസ് എസ്‌യുവി വാഹനമായിരിക്കും ജെഎസ്ഡബ്ല്യുവിന്റെ ആദ്യ മോഡൽ എന്ന സൂചന കമ്പനി നൽകിയിരുന്നു.
ഈ വർഷം മൂന്നാം പാദത്തിൽ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനം, മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലെ ജെഎസ്ഡബ്ല്യുവിന്റെ പുതിയ ഗ്രീൻ ഫീൽഡ് പ്ലാന്റിലായിരിക്കും നിർമിക്കുകയെന്നാണ് വിവരം. ജെറ്റോർ ടി2 ഐസ് മോഡലുകളും നിരത്തുകളിൽ എത്തുന്നുണ്ടെങ്കിലും ഈ വാഹനത്തിന്റെ പ്ലെഗ് ഇൻ ഹൈബ്രിഡ് പതിപ്പായ ടി2 ഐ-ഡിഎം ആയിരിക്കും ജെഎസ്ഡബ്ല്യുവിന്റെ മേൽവിലാസത്തിൽ എത്തുക.
കാഴ്ചയിൽ ലാൻഡ് റോവർ ഡിഫൻഡറിനോട് പോലും ഉപമിക്കാൻ കഴിയുന്ന ബോക്സി രൂപത്തിൽ ഒരുങ്ങിയിട്ടുള്ള ഫുൾ സൈസ് എസ്യുവിയാണ് ജെറ്റോർ ടി2 എന്നത്. ലാഡർ ഫ്രെയിം സംവിധാനത്തിന് പകരം മോണോകോക്ക് ആയി ഒരുങ്ങുന്നതും ഡിഫൻഡറുമായുള്ള ഈ വാഹനത്തിന്റെ മറ്റൊരു സമാനതയാണ്. 4.7 മീറ്റർ നീളവും രണ്ട് മീറ്റർ വീതിയുമാണ് ടി2 എസ്യുവിയുടെ ഫൈവ് സീറ്റർ പതിപ്പിന്റെ വലിപ്പം. അതേസമയം, ടി2 സെവൻ സീറ്റർ പതിപ്പിന് ഈ വാഹനത്തെക്കാൾ വലിപ്പമുണ്ട്. ജെഎസ്ഡബ്ല്യു എത്തിക്കുന്ന ഈ വാഹനത്തെ സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല.
ചൈനീസ് വാഹന നിർമാതാക്കളായ ചെറി മോട്ടോഴ്സ് 2018-ലാണ് ജെറ്റോർ എന്ന ബ്രാന്റ് പ്രഖ്യാപിക്കുന്നത്. എസ്യുവികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ഈ വാഹനം നിർമാതാക്കൾ ചൈന, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിടങ്ങളിലെ പല രാജ്യങ്ങളിലും നിറസാന്നിധ്യമാണ്. എസ്യുവികൾക്ക് പുറമെ, ചെറിയുടെ റീ ബാഡ്ജ് ചെയ്ത ഏതാനും ഹാച്ച്ബാക്ക് മോഡലുകളും ഏതാനും ചില രാജ്യങ്ങളിൽ ജെറ്റോർ എത്തിക്കുന്നുണ്ട്.
Content Highlights: JSW Motors confirms its first independent vehicle launch in India., The model is the Jetour T2, a mid-size SUV from Chery's subsidiary brand., A plug-in hybrid version is expected to launch during the Indian festive season., The vehicle features a rugged, boxy design with a monocoque chassis., It will be manufactured at JSW's new greenfield plant in Maharashtra.
Published: 27 Feb 2026, 03:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented