ഇന്ത്യയിലേക്കുള്ള വരവിന് മുമ്പുതന്നെ ക്രാഷ് ടെസ്റ്റിനിറങ്ങി മുഴുവന്‍ മാര്‍ക്കും വാരികൂട്ടിയിരിക്കുകയാണ് ഐകോര്‍ വി23.

എംജി മോട്ടോഴ്‌സുമായി കൈകോർത്ത് ഇന്ത്യയിലെ വാഹന വിപണിയിലേക്ക് ചുവടുവെച്ച ജെഎസ്ഡബ്ല്യു സ്വതന്ത്ര കമ്പനിയായി വാഹനങ്ങൾ വിപണിയിൽ എത്തിക്കാനൊരുങ്ങുകയാണ്. ചൈനീസ് വാഹന നിർമാതാക്കളായ ചെറി മോട്ടോഴ്‌സ് അവരുടെ വിപണിയിൽ ഇറക്കി സൂപ്പർ ഹിറ്റായ മോഡലുകളാണ് ജെഎസഡബ്ല്യു സ്വന്തം മേൽവിലാസത്തിൽ ഇന്ത്യയിൽ എത്തിക്കുന്നത്. ജെറ്റോർ ടി2, ഐകോർ വി23 എന്നീ മോഡലുകളായിരിക്കും ആദ്യമെത്തുകയെന്നാണ് റിപ്പോർട്ട്.
ഇതിൽ ജെഎസ്ഡബ്ല്യു എത്തിക്കാനൊരുങ്ങുന്ന ഇലക്ട്രിക് മോഡലായ ഐകോർ വി23 എന്ന വാഹനത്തെ കുറിച്ച് വലിയ കേട്ടുകേൾവിയില്ലെങ്കിലും, ഈ മോഡൽ അത്ര ചില്ലറക്കാരനല്ലെന്നാണ് സൂചന. സുരക്ഷയുടെ കാര്യത്തിൽ കേമനായ ഈ വാഹനം ഇന്ത്യയിലേക്കുള്ള വരവിന് മുമ്പുതന്നെ ക്രാഷ് ടെസ്റ്റിനിറങ്ങി മുഴുവൻ മാർക്കും വാരികൂട്ടിയിരിക്കുകയാണ്. ആസിയാൻ എൻക്യാപ് ക്രാഷ് ടെസ്റ്റിലാണ് ഐകോർ വി23 ഫൈവ് സ്റ്റാർ റേറ്റിങ്ങ് സ്വന്തമാക്കിയിരിക്കുന്നത്.
മുതിർന്ന യാത്രക്കാർക്ക് സുരക്ഷയൊരുക്കുന്നതിൽ 32-ൽ 31.77 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 51-ൽ 42.50 പോയിന്റും നേടിയാണ് ഈ വാഹനം ഫൈവ് സ്റ്റാർ റേറ്റിങ് സ്വന്തമാക്കിയിരിക്കുന്നത്. വാഹനത്തിൽ ഒരുക്കുന്ന സുരക്ഷ സംവിധാനങ്ങളുടെ കാര്യത്തിൽ 21-ൽ 18 പോയിന്റും ഈ വാഹനത്തിന് ആസിയാൻ എൻക്യാപ് അധികൃതർ നൽകിയിട്ടുണ്ട്. മൊത്തത്തിൽ 91.02 എന്ന ഉയർന്ന പോയിന്റോടെയാണ് ഫൈവ് സ്റ്റാർ നേട്ടം ഈ വാഹനം ഇടിച്ച് നേടിയിരിക്കുന്നത്.
ഐകോർ വി23 എസ്‌യുവിയുടെ എച്ച് വേരിയന്റാണ് പരീക്ഷണത്തിനായി ഇറക്കിയത്. ഇതിൽ ആറ് എയർബാഗ്, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കൺട്രോൾ, എബിഎസ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിങ്, ബ്ലൈൻഡ് സ്‌പോട്ട് ഡിറ്റക്ഷൻ, പെഡസ്ട്രിയൻ സേഫ്റ്റി, ഓട്ടോ ഹൈ ബീം, ലെയ്ൻ ഡിപ്പാർച്ചർ വാണിങ്, ഫോർവേഡ് കൊളീഷൻ വാണിങ്, ലെയ്ൻ കീപ് അസിസ്റ്റ് തുടങ്ങിയ സുരക്ഷ സന്നാഹങ്ങൾ അടിസ്ഥാന ഫീച്ചറുകളായി നൽകിയിട്ടുണ്ട്.
ഐകോർ വി23 സിംഗിൾ മോട്ടോർ, ഡ്യുവൽ മോട്ടോർ ഓപ്ഷനുകളിലാണ് പുറത്തിറങ്ങുന്നത്. ഇതിൽ 81.7 കിലോവാട്ട് ബാറ്ററി പാക്ക് മോഡൽ 439 കിലോമീറ്റർ റേഞ്ചാണ് നൽകുന്നത്. 211 എച്ച്പി പവറും 292 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 7.5 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ള ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 140 കിലോമീറ്ററാണ്.
Content Highlights: JSW is set to launch Chery's iCar V23 EV in the Indian market., The vehicle has achieved a top-tier 5-star safety rating in ASEAN NCAP crash tests., Key specifications include a 439 km range, 211 hp motor, and a host of advanced safety features.
Published: 03 Mar 2026, 08:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented