
ഹ്യുണ്ടായിയുടെ ഇലക്ട്രിക് വാഹനനിരയിലേക്ക് കഴിഞ്ഞദിവസമാണ് ഇന്‍സ്റ്റര്‍ എന്ന കുഞ്ഞന്‍ എസ്.യു.വി. അവതരിപ്പിക്കുന്നത്. ഹ്യുണ്ടായിയുടെ സ്വന്തം രാജ്യമായ ദക്ഷിണ കൊറിയയിലും ഏതാനും യുറോപ്യന്‍ നിരത്തുകളിലേക്കുമാണ് ഈ വാഹനം ആദ്യഘട്ടത്തില്‍ എത്തുകയെന്നാണ് അറിയിച്ചിരുന്നത്. ഇന്ത്യന്‍ വിപണികളിലേക്കും ഈ വാഹനം എത്തുമെങ്കിലും കൃത്യമായ സമയം ഹ്യുണ്ടായി അറിയിച്ചിരുന്നില്ല. എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യയിലെ ഹ്യുണ്ടായി പ്രേമികള്‍ 2026 വരെ കാത്തിരിക്കേണ്ടിവരും.
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ ഒന്നാമതായി നില്‍ക്കുന്ന ടാറ്റ മോട്ടോഴ്‌സിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയാണ് ഹ്യുണ്ടായിയുടെ ലക്ഷ്യം. ഇതിനായി വരുന്ന 12 മുതല്‍ 24 വരെയുള്ള മാസങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഒരു നിരതന്നെയായിരിക്കും ഹ്യുണ്ടായി എത്തിക്കുക. 2025 ആദ്യമെത്തുന്ന ക്രെറ്റ ഇ.വിയുടെ അവതരണത്തോടെയായിരിക്കും ഇത് ആരംഭിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റ പഞ്ച് ഇ.വിക്ക് എതിരാളിയാകുന്ന ഇന്‍സ്റ്റര്‍ 2026-ന്റെ രണ്ടാംപാദത്തിലായിരിക്കും ഇന്ത്യയില്‍ എത്തുക.
ക്രെറ്റ ഇ.വിക്ക് അടിസ്ഥാനമൊരുക്കുന്ന ഐസ് ഡെറിവേഡ് ഇലക്ട്രിക് വെഹിക്കിള്‍ ആര്‍ക്കിടെക്ചര്‍, ഇന്‍സ്റ്റര്‍ ഒരുങ്ങിയിട്ടുള്ള ബോണ്‍ ഇലക്ട്രിക് കാര്‍ പ്ലാറ്റ്‌ഫോമായ ഇ-ജി.എം.പി. പ്ലാറ്റ്‌ഫോമുകളിലും ഹ്യുണ്ടായി ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹ്യുണ്ടായിയുടെ തമിഴ്‌നാട് ശ്രീപെരുമ്പത്തൂര്‍ പ്ലാന്റിലായിരിക്കും ഈ വാഹനങ്ങള്‍ നിര്‍മിക്കുന്നത്. ഹ്യുണ്ടായി ഇലക്ട്രിക് വാഹനങ്ങള്‍ക്കായി എക്‌സ്സൈഡ് ആയിരിക്കും ബാറ്ററി നല്‍കുകയെന്നുമാണ് സൂചനകള്‍.
ഹ്യുണ്ടായി മുമ്പ് പ്രദര്‍ശിപ്പിച്ചിട്ടുള്ള കാസ്പറിനോട് രൂപസാദൃശ്യമുള്ള മോഡലാണ് ഇന്‍സ്റ്റര്‍. ഇലക്ട്രിക് കരുത്തില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളാണ് നല്‍കുന്നത്. 42 കിലോവാട്ട് ആണ് സ്റ്റാന്റേഡ് മോഡലില്‍ നല്‍കുന്നത്. 49 കിലോവാട്ട് ബാറ്ററിയുള്ള ലോങ് റേഞ്ചും ഇന്‍സ്റ്റര്‍ നിരയിലുണ്ട്. 97 പി.എസ്. പവറാണ് സ്റ്റാന്റേഡ് മോഡലിലെ ഇലക്ട്രിക് മോഡല്‍ ഉത്പാദിപ്പിക്കുന്നത്. ലോങ് റേഞ്ചില്‍ ഇത് 115 പി.എസ് ആണ്. 147 എന്‍.എം. ആണ് രണ്ട് മോഡലിലേയും ടോര്‍ക്ക്.
വിപണിയിലെ ഭൂരിഭാഗം ഇലക്ട്രിക് വാഹനങ്ങളും ഉറപ്പാക്കുന്ന ഉയര്‍ന്ന റേഞ്ചാണ് ഇന്‍സ്റ്ററില്‍ നിര്‍മാതാക്കള്‍ ഉറപ്പാക്കുന്നത്. ലോങ് റേഞ്ച് പതിപ്പ് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 355 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 120 കിലോവാട്ട് ഡി.സി. ഹൈ പവര്‍ ചാര്‍ജര്‍ ഉപയോഗിച്ച് വെറും 30 മിനിറ്റില്‍ ബാറ്ററിയില്‍ 80 ശതമാനം ചാര്‍ജ് നിറയുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 11 കിലോവാട്ട് ഓണ്‍ബോര്‍ഡ് ചാര്‍ജറാണ് വാഹനത്തില്‍ സ്റ്റാന്റേഡായി നല്‍കുന്നത്.
Content Highlights: Hyundai Inster EV launch by second half of 2026 says reporter
Published: 07 Jul 2024, 11:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented