ലാൻഡ് റോവറിന്റെ ഐതിഹാസിക മോഡലായിരുന്ന ഡിഫൻഡർ 2020-ലാണ് ഇന്ത്യൻ നിരത്തുകളിൽ തിരികെയെത്തുന്നത്.

മുൻ ഭാര്യക്കും മകനുമായി അത്യാഡംബര എസ്‌യുവി സമ്മാനിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. ലാൻഡ് റോവറിന്റെ ടോപ്പ് സെല്ലിങ് എസ്‌യുവി മോഡലായ ഡിഫൻഡർ എസ്‌യുവിയാണ് പാണ്ഡ്യ തന്റെ മുൻഭാര്യയായ നടാഷ സ്റ്റാൻകോവിച്ചിനും മകനായ അഗസ്ത്യക്കുമായി സമ്മാനിച്ചിരിക്കുന്നത്. മുംബൈയിലെ ലാൻഡ് റോവർ വിതരണക്കാരായ നവ്‌നീത് മോട്ടോഴ്‌സാണ് പുതിയ വാഹനം സമ്മാനമായി നൽകിയ വിവരം ചിത്രങ്ങൾ ഉൾപ്പെടെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.
വാഹന വിതരണക്കാരുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ നിന്നാണ് ഈ വാഹനം നടാഷയ്ക്കും അഗസ്ത്യക്കുമുള്ള പാണ്ഡ്യയുടെ സമ്മാനമാണെന്ന് വ്യക്തമാകുന്നത്. കറുപ്പ് നിറത്തിലുള്ള ഡിഫൻഡറാണ് ഇവർക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്. എന്നാൽ, ഡിഫൻഡറിന്റെ ഏത് വകഭേദമാണിതെന്ന് പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല. ഡിഫൻഡർ 90, 110,130 എന്നീ മൂന്ന് പതിപ്പുകളിൽ എത്തുന്ന ഈ വാഹനത്തിന് 1.49 കോടി രൂപ മുതൽ 3.10 കോടി രൂപ വരെയാണ് വിലയാകുന്നത്.
ലാൻഡ് റോവറിന്റെ ഐതിഹാസിക മോഡലായിരുന്ന ഡിഫൻഡർ 2020-ലാണ് ഇന്ത്യൻ നിരത്തുകളിൽ തിരികെയെത്തുന്നത്. വിപണിയിൽ വലിയ സ്വീകാര്യത ലഭിച്ച ഈ വാഹനം 2025-ൽ നേരിയ മുഖംമിനുക്കൽ നടത്തിയിരുന്നു. നിരവധി എൻജിൻ ഓപ്ഷനുകളിൽ ഈ വാഹനം എത്തുന്നുണ്ടെങ്കിലും 2025 പതിപ്പിൽ നൽകിയിട്ടുള്ള വി8 എൻജിനാണ് ഏറ്റവും കരുത്തൻ. ഡിഫൻഡർ 90, 110, 130 എന്നീ മൂന്ന് മോഡലുകളും വി8 എൻജിനിൽ എത്തുന്നുണ്ട്.
5.0 ലിറ്റർ വി8 എൻജിൻ 426 ബി.എച്ച്.പി. പവറും 610 എൻ.എം.ടോർക്കുമാണ് നൽകുന്നത്. വി8 എൻജിന് പുറമെ, 2.0 ലിറ്റർ പെട്രോൾ എൻജിനിൽ ഈ വാഹനം എത്തുന്നുണ്ട്. 110 ബോഡി സ്റ്റൈൽ മോഡലിലെ എക്സ്-ഡൈനാമിക് എച്ച്.എസ്.ഇ. വേരിയന്റിൽ മാത്രമാണ് ഈ എൻജിൻ നൽകുന്നത്. എന്നാൽ, മൂന്ന് പതിപ്പുകളിലും 3.0 ലിറ്റർ ഡീസൽ എൻജിൻ നൽകുന്നുണ്ട്.
വെന്റിലേറ്റഡ്-ഹീറ്റഡ്-മെമ്മറി ഫങ്ഷനുകൾ നൽകിയിട്ടുള്ളതും 14 രീതിയൽ അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്നതുമായ പവേർഡ് മുൻനിര സീറ്റുകൾ, 14 ഇഞ്ച് വലിപ്പമുള്ള ടച്ച് സ്‌ക്രീൻ ഡിസ്പ്ലേ, ഡിജിറ്റൽ ഡ്രൈവർ പാനൽ, കസ്റ്റമൈസ്ഡ് ആംബിയന്റ് ലൈറ്റിങ്, 360 ഡിഗ്രി ക്യാമറ, പനോരമിക് സൺറൂഫ്, റഫ്രിജറേറ്റർ കംപാർട്ട്മെന്റ്, മെരിഡിയൻ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ് തുടങ്ങി ഫീച്ചറുകളുടെ വലിയ നിരയാണ് ഡിഫൻഡറിൽ നിർമാതാക്കൾ ഒരുക്കിയിരിക്കുന്നത്.
Content Highlights: Indian cricketer Hardik Pandya gifted a luxurious Land Rover Defender SUV to his ex-wife Natasa Stankovic and son Agastya. Discover the details of this opulent gift.
Published: 22 Feb 2026, 01:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented