രൂപത്തില്‍ വില മാറ്റമുണ്ടെങ്കിലും മെക്കാനിക്കലായി അമല്‍ഫി കൂപ്പെയുടെ പിന്തുടര്ച്ചക്കാരനാണ് സ്പൈഡര്‍.

ഇന്ത്യൻ നിരത്തുകളിൽ ചീറിപായാൻ ഇറ്റാലിയൻ ആഡംബര സ്‌പോർട്‌സ് കാർ നിർമാതാക്കളായ ഫെരാരിയുടെ പുതിയൊരു മോഡൽ കൂടി എത്തിയിരിക്കുകയാണ്. ഫെരാരിയുടെ തന്നെ ഗ്രാന്റ് ടൂറർ പതിപ്പായിരുന്ന അമൽഫിയുടെ കൺവെർട്ടബിൾ പതിപ്പാണ് ഇപ്പോൾ ഇന്ത്യയിൽ എത്തിയിരിക്കുന്നത്. അമൽഫി സ്‌പൈഡർ എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനത്തിന് 4.6 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഇതിനായുള്ള ബുക്കിങ്ങും ഫെരാരി സ്വീകരിച്ച് തുടങ്ങി.
ആഗോള വിപണിയിൽ മാർച്ച് മാസത്തിലാണ് അമൽഫി സ്‌പൈഡർ ഇറങ്ങിയത്. ഏതാനും മാസങ്ങൾക്കിപ്പുറം തന്നെ ഈ വാഹനം ഇന്ത്യയിലും അവതരിപ്പിക്കാൻ നിർമാതാക്കൾ തീരുമാനിക്കുകയായിരുന്നു. അമൽഫി കൂപ്പെ മോഡലിന് 4.08 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. ഈ പതിപ്പുമായി താരതമ്യം ചെയ്യുമ്പോൾ 52 ലക്ഷം രൂപ അധിക വിലയിലാണ് സ്‌പൈഡർ കൺവെർട്ടബിൾ പതിപ്പ് എത്തിച്ചിരിക്കുന്നത്.
രൂപത്തിൽ വില മാറ്റമുണ്ടെങ്കിലും മെക്കാനിക്കലായി അമൽഫി കൂപ്പെയുടെ പിന്തുടർച്ചക്കാരനാണ് സ്‌പൈഡർ. 3.9 ലിറ്റർ ട്വിൻ ടർബോ വി8 എൻജിനാണ് സ്‌പൈഡറിലും കരുത്തേകുന്നത്. ഇത് 640 എച്ച്പി പവറും 760 എൻഎം ടോർക്കുമാണ് നൽകുന്നത്. റിയർ വീൽ ഡ്രൈവ് വാഹനമായ സ്‌പൈഡറിൽ എട്ട് സ്പീഡ് ഡ്യുവൽ ക്ലെച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് നൽകിയിട്ടുള്ളത്. 3.3 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത 320 കിലോമീറ്ററാണ്.
അമൽഫി കൂപ്പെയും സ്‌പൈഡറും തമ്മിലുള്ള പ്രധാന രൂപവ്യത്യാസം മടക്കിവെക്കാൻ സാധിക്കുന്ന ഫാബ്രിക് റൂഫാണ്. 13.5 സെക്കന്റിൽ ഈ റൂഫ് പൂർണമായും തുറക്കാൻ സാധിക്കും. റൂഫ് ഫാബ്രിക്കിന് നാല് കളർ ഓപ്ഷനുകളും നിർമാതാക്കൾ നൽകുന്നുണ്ട്. അഞ്ച് ലെയർ മെറ്റീരിയൽ ഉപയോഗിച്ചുള്ള റൂഫ് ആയതിനാൽ തന്നെ ഹാർഡ് റൂഫ് വാഹനങ്ങൾക്ക് സമാനമായ എൻവിഎച്ച് ലെവൽ ഈ സോഫ്റ്റ് റൂഫ് മോഡലിലും ഉറപ്പാക്കിയിട്ടുണ്ട്.
അമൽഫി സ്‌പൈഡറിന്റെ അകത്തളം കൂപ്പെ പതിപ്പിന് സമാനമായാണ് ഒരുങ്ങിയിരിക്കുന്നത്. 2+2 സീറ്റിങ് ലേഔട്ടാണ് ഇതിലുള്ളത്. 10.25 ഇഞ്ച് വലിപ്പത്തിലുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 8.8 ഇഞ്ച് വലിപ്പത്തിലുള്ള പാസഞ്ചർ ഡിസ്‌പ്ലേ, 15.6 ഇഞ്ച് വലിപ്പമുള്ള ഡ്രൈവർ ഡിസപ്ലേ എന്നിവയാണ് ഡാഷ്‌ബോർഡിലുള്ളത്. പവർ സ്‌പോർട്‌സ് സീറ്റുകൾ, ഫിസിക്കൾ സ്വിച്ചുകൾ നിരത്തിയിരിക്കുന്ന ത്രീ സ്‌പോക്ക് സ്റ്റിയറിങ് വീലുകൾ എന്നിങ്ങനെ നീളും ഫീച്ചറുകൾ.
Content Highlights: Priced at ₹4.6 crore (ex-showroom) in India., Powered by a 3.9L twin-turbo V8 engine producing 640hp., 0-100 km/h in just 3.3 seconds with a top speed of 320 km/h., Features a retractable fabric roof that opens in 13.5 seconds., Includes advanced 2+2 seating layout and high-tech digital displays.
Published: 19 Jul 2026, 12:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented