പേരാമ്പ്ര: വാഹനത്തിന് ഫാൻസി രജിസ്ട്രേഷൻ നമ്പർ ലഭിക്കാനായി മോട്ടോർവാഹന വകുപ്പിന്റെ ലേലത്തിൽ പങ്കെടുത്ത് കുറ്റ്യാടി സ്വദേശി ഇഷ്ടനമ്പർ സ്വന്തമാക്കിയത് 10.10 ലക്ഷം രൂപയ്ക്ക്.
കാറിനായി ‘KL77 E 7777’ എന്ന നമ്പറാണ് പേരാമ്പ്ര ജോ.ആർടിഒ ഓഫീസിൽനിന്ന് ഇത്രയുംവലിയ തുകയ്ക്ക് കുറ്റ്യാടി സ്വദേശി സഫ്ന സ്വന്തമാക്കിയത്. സഫ്നയടക്കം നാലുപേർ അവസാനഘട്ടംവരെ ലേലത്തിൽ പങ്കെടുത്തിരുന്നു. അടുത്തദിവസം പണമടച്ച് നടപടികൾ പൂർത്തീകരിക്കാനുണ്ട്.
ഗായകൻ എം.ജി. ശ്രീകുമാറും ഈ നമ്പറിനായി ലേലത്തിൽ പങ്കെടുത്തിരുന്നു. അദ്ദേഹം അടുത്തിടെ സ്വന്തമാക്കിയ മെര്‍സിഡീസ് ബെന്‍സ് ഇ ക്ലാസ് 220 D-യ്ക്ക് വേണ്ടിയായിരുന്നു ഇത്.
പേരാമ്പ്ര ജോ. ആർടിഒ ഓഫീസ് നിലവിൽ വന്നതിനുശേഷം ഇത്രയുംവലിയ തുക ലേലത്തിൽ ലഭിക്കുന്നത് ആദ്യമാണെന്ന് അധികൃതർ പറഞ്ഞു. 3.60 ലക്ഷമായിരുന്നു ലേലത്തിൽ ഇതിനുമുൻപ് ലഭിച്ച വലിയതുക.
Content Highlights: Kuttiyadi resident Safna bought the fancy registration number KL 77 E 7777 for ₹10.10 lakh at the Peramangara Joint RTO auction, setting a new record for the office.
Published: 01 Oct 2025, 02:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented