'ബേബി ഓണ്‍ ബോര്‍ഡ്' സൂചനാ ബോര്‍ഡുകള്‍ കാറുകളുടെ പിന്‍ചില്ലില്‍ പതിക്കുന്നതിന്റെ ഗുണം നമ്മള്‍ അറിഞ്ഞ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. റോഡിലെ മത്സരയോട്ടങ്ങള്‍ക്കിടെ ഈ സ്റ്റിക്കര്‍ പതിച്ച വാഹനങ്ങളോട് പൊതുവേ കാണിക്കുന്ന ഒരു പരിഗണന തന്നെയാണ് ഇതിന് ജനസമ്മതി നേടിക്കൊടുത്തത്.

To advertise here,

മഞ്ഞയില്‍ കറുപ്പ് അക്ഷരങ്ങള്‍ കൊണ്ടുള്ള സൂചനാ ബോര്‍ഡിലൂടെ മുതിര്‍ന്നവര്‍ക്ക് കൂടി ഈ പരിഗണന അനുഭവിക്കാന്‍ അവസരം ഉണ്ടാകണം. ട്രാഫിക് സിഗ്നലില്‍ ഓഫ് ആയതും വേഗം കുറഞ്ഞതുമായ വാഹനങ്ങളോട് പിന്നാലെ എത്തുന്ന ചിലരെങ്കിലും കാണിക്കുന്ന ' മുഷ്‌ക് ' കുറയ്ക്കാന്‍ ഇത് സഹായിക്കും.

'എല്‍ഡേര്‍ലി ഓണ്‍ ബോര്‍ഡ്' സ്ഥാപിക്കുന്നതിലൂടെ മുതിര്‍ന്ന അംഗം കാറില്‍ ഉണ്ട് എന്നോ, ഡ്രൈവര്‍ മുതിര്‍ന്ന അംഗമാണ് എന്നോ ഉള്ള സന്ദേശം പിന്നാലെ എത്തുന്നവര്‍ക്ക് ബോധ്യപ്പെടാം.

ഏത് തരം വാഹനമായാലും നിരത്തിലേക്ക് വണ്ടിയുമായി ഇറങ്ങുന്ന മുതിര്‍ന്നവരും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

  • സ്വന്തം ആരോഗ്യവും വണ്ടിയുടെ ആരോഗ്യവും ഉറപ്പുവരുത്തുക.
  • കാഴ്ചശക്തി ഉറപ്പാക്കണം. പരിശോധനകള്‍ നടത്തി കുറവ് വല്ലതും ഉണ്ടെങ്കില്‍ അത് പരിഹരിച്ചു വേണം നിരത്തിലിറങ്ങാന്‍.
  • കേള്‍വിശക്തിയും കാര്യമായി കുറയുന്നില്ലെന്ന് ഉറപ്പാക്കണം. ഹിയറിങ് എയ്ഡ് ചിലതെങ്കിലും അസൗകര്യം സൃഷ്ടിക്കുന്നതാണ്.
  • അലര്‍ജിക്ക് ഉള്‍പ്പെടെ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കഴിക്കുന്ന മരുന്നുകള്‍ ഡ്രൈവിങ്ങിന് തടസ്സമാകുന്നില്ലെന്ന് ഡോക്ടറെ കണ്ട് ഉറപ്പാക്കാം.
  • ഉറക്കമൊഴിച്ചുള്ള യാത്രകള്‍ സാധിക്കുമെങ്കില്‍ കുറയ്ക്കണം.