ഹാരിയര്‍ ഇവി എന്ന വാഹനം ടാറ്റയെ സംബന്ധിച്ച് ഒരു വജ്രായുധമാണ്. ഇലക്ട്രിക് വാഹന വിപണിയുടെ മേധാവിത്വം സുരക്ഷിതമായി നിലനിര്‍ത്തുന്നതിനുള്ള ആയുധം. അതുകൊണ്ടുതന്നെ ഏറ്റവും മികച്ചതില്‍ കുറഞ്ഞതൊന്നും ഈ വാഹനത്തില്‍ ഹാരിയറില്‍ നല്‍കിയിട്ടില്ല. അത് റേഞ്ച് ആയാലും കരുത്ത് ആയാലും അഴക് ആയാലും ഹാരിയര്‍ ഇവിക്ക് ഒപ്പമെത്താന്‍ മറ്റൊരു വാഹനമില്ലെന്നതാണ് ടാറ്റ മോട്ടോഴ്‌സ് തന്നെ അവകാശപ്പെടുന്നത്.
ഹാരിയര്‍ ഇവി നിരയിലെ കുറഞ്ഞ പതിപ്പായ ഹാരിയര്‍ ഇവി 65-ന്റെ വില കഴിഞ്ഞ ദിവസമാണ് ടാറ്റ മോട്ടോഴ്‌സ് വെളിപ്പെടുത്തിയത്. ഇതിനുപിന്നാലെ ഈ വാഹനത്തിന്റെ റേഞ്ചും ടാറ്റ പുറത്തുവിട്ടിരിക്കുകയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ 65 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. എആര്‍എഐ ഈ വാഹനത്തിന് 538 കിലോമീറ്റര്‍ റേഞ്ചാണ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ടാറ്റയുടെ ആഭ്യന്തര പരീക്ഷണത്തില്‍ 445 കിലോമീറ്റര്‍ റേഞ്ചാണ് ഉറപ്പുനല്‍കുന്നത്.
റിയര്‍ വീല്‍ ഡ്രൈവ് മോഡലായി എത്തുന്ന ഹാരിയര്‍ ഇവി 65-ലെ ഇലക്ട്രിക് മോട്ടോര്‍ 175 എച്ച്പി പവറും 315 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. ഹാരിയര്‍ ഇവി 75-ലേയും റിയര്‍ വീല്‍ ഡ്രൈവ് പതിപ്പിലും ഈ മോട്ടോര്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഈ വാഹനത്തിന് 627 കിലോമീറ്റര്‍ റേഞ്ച് ഉറപ്പാക്കുന്നുണ്ട്. ഹാരിയര്‍ ഇവി ഓള്‍ വീല്‍ ഡ്രൈവ് പതിപ്പില്‍ ഇരട്ട മോട്ടോറാണ് നല്‍കിയിരിക്കുന്നത്. മുന്നിലെ ആക്‌സില്‍ നല്‍കിയിട്ടുള്ള മോട്ടോര്‍ 158 എച്ച്പിയും പിന്നിലേത് 238 എച്ച്പിയും പവര്‍ ഉത്പാദിപ്പിക്കും. 504 എന്‍എം ആണ് ഇതിന്റെ ടോര്‍ക്ക്. 622 കിലോമീറ്റര്‍ റേഞ്ചും എആര്‍എഐ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ബാറ്ററി ചാര്‍ജ് ചെയ്യാനെടുക്കുന്ന സമയമാണ് ഹാരിയര്‍ ഇവിയുടെ മറ്റൊരു ആകര്‍ഷണം. 100 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് കേവലം 25 മിനിറ്റില്‍ 10 ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജിങ് സാധ്യമാകും. ഹാരിയര്‍ ഇവി 65, 75 എന്നീ രണ്ട് പതിപ്പുകള്‍ക്കും ഒരേ സമയമാണ് ഫാസ്റ്റ് ചാര്‍ജിങ്ങിന് വേണ്ടത്. എന്നാല്‍, 7.2 കിലോവാട്ട് എസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ഹാരിയര്‍ ഇവി 65-ന് 9.3 മണിക്കൂറും 75-ന് 10.7 മണിക്കൂറുമാണ് ബാറ്ററി നിറയാന്‍ എടുക്കുന്ന സമയം.
Content Highlights: Discover the Tata Harrier EV impressive range-powerful performance-and fast charging
Published: 25 Jun 2025, 08:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented