ജാപ്പാനീസ് വാഹനനിര്‍മാതാക്കളായ ഡാറ്റ്‌സണ്‍ ഇന്ത്യയിലെത്തിക്കുന്ന എന്‍ട്രി ലെവല്‍ വാഹനമായ റെഡി-ഗോ ഹാച്ച്ബാക്കിന്റെ മുഖം മിനുക്കിയ പതിപ്പ് അവതരിപ്പിച്ചു. D, A, T, T(O) എന്നീ നാല് വേരിയന്റുകളിലെത്തുന്ന ഈ മോഡലിന് 2.83 ലക്ഷം രൂപ മുതല്‍ 4.77 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്ഷോറൂം വില. ഈ വാഹനത്തിന്റെ ബുക്കിങ്ങും തുറന്നിട്ടുണ്ട്.

To advertise here,

ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ന്ന 0.8 ലിറ്റര്‍, 1.0 ലിറ്റര്‍ എന്‍ജിനുകളില്‍ തന്നെയാണ് ഈ വാഹനം രണ്ടാമതും എത്തിയിരിക്കുന്നത്. 1.0 ലിറ്റര്‍ എന്‍ജിനിലെ ഉയര്‍ന്ന വേരിയന്റായ T(O)-യില്‍ എഎംടി ട്രാന്‍സ്മിഷനും ഒരുക്കുന്നുണ്ട്. മറ്റ് വേരിയന്റുകള്‍ക്കെല്ലാം അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്.

പ്രധാനമായും ആകര്‍ഷകമായ ഡിസൈന്‍ ശൈലി വരുത്തിയാണ് ഈ വാഹനം അവതരിപ്പിച്ചിരിക്കുന്നത്. വലിപ്പമേറിയ ഒക്ടാഗണല്‍ ഗ്രില്ല്, ഗ്രില്ലിന് ബോര്‍ഡര്‍ ഒരുക്കുന്ന ക്രോമിയം സ്ട്രിപ്പ്, വീതി കുറഞ്ഞ ഹെഡ്‌ലാമ്പ്, എല്‍ ഷേപ്പിലുള്ള എല്‍ഇഡി ഡിആര്‍എല്‍, ചെറിയ എല്‍ഇഡി ഫോഗ്‌ലാമ്പ്, ബംമ്പറിന്റെ താഴെയായി നല്‍കിയിട്ടുള്ള പ്ലാസ്റ്റിക് ക്ലാഡിങ്ങ് എന്നിവയാണ് മുന്‍വശത്തെ പുതുമ. 

ബോഡി കളറിലുള്ള റിയര്‍വ്യൂ മിററും ഡ്യുവല്‍ ടോണ്‍ വീല്‍ കവറുമാണ് വശങ്ങളില്‍ മാറ്റമൊരുക്കുന്നത്. മുന്‍ ഡിസൈനില്‍ എല്‍ഇഡിയിലേക്ക് മാറിയിട്ടുള്ള ടെയ്ല്‍ ലൈറ്റാണ് പിന്നിലെ ആകര്‍ഷണം. ഇതിനൊപ്പം ഡ്യുവല്‍ ടോണ്‍ ബംമ്പര്‍, റിഫഌക്ഷന്‍ ലൈറ്റ്, പുതിയ ഡിസൈനിലുള്ള ബാഡ്ജിങ്ങ് എന്നിവയും പിന്‍വശത്തെ അലങ്കരിക്കുന്നവയാണ്. 

ഈ സെഗ്മെന്റില്‍ ഏറ്റവും സ്റ്റൈലിഷായ ഇന്റീരിയര്‍ എന്ന് വിശേഷിപ്പിക്കാവുന്ന അകത്തളമാണ് ഇതിലുള്ളത്. ബ്ലാക്ക്-ഗ്രേ ഫിനീഷിങ്ങിലാണ് ഡാഷ്‌ബോര്‍ഡ്, ചിട്ടയായി ഒരുക്കിയിരിക്കുന്ന സെന്റര്‍ കണ്‍സോളില്‍ എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, എസി വെന്റുകള്‍ എന്നിവ സ്ഥാനം പിടിച്ചിരിക്കുന്നു. സീറ്റുകള്‍ ഫാബ്രിക് ഫിനിഷിലാണ്.

ഇത്തവണ റെഡി-ഗോയുടെ സുരക്ഷ സംവിധാനങ്ങളും കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. എബിഎസ്, ഇബിഡി, എയര്‍ബാഗ്. റിയര്‍ പാര്‍ക്കിങ്ങ് ക്യാമറ, സെന്‍സറുകള്‍, സെന്‍ട്രല്‍ ലോക്കിങ്ങ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍,  സീറ്റ് ബെല്‍റ്റ് പ്രീ ടെന്‍ഷനേഴ്‌സ്, ലോഡ് ലിമിറ്റര്‍, സ്പീഡ് സെന്‍സര്‍ തുടങ്ങി ശക്തമായ സുരക്ഷ സന്നാഹങ്ങളാണ് ഇതിലുള്ളത്. 

റെഗി-ഗോയിലെ 800 സിസി എന്‍ജിന്‍ 54 ബിഎച്ച്പി പവറും 73 എന്‍എം ടോര്‍ക്കും 999 സിസി എന്‍ജിന്‍ 67 ബിഎച്ച്പി പവറും 91 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 800 സിസി മോഡലിന് 30.71 കിലോമീറ്റര്‍ ഇന്ധനക്ഷമതയും 1.0 ലിറ്റര്‍ മാനുവല്‍ മോഡല്‍ 21.70 കിലോമീറ്ററും ഒട്ടോമാറ്റിക് പതിപ്പിന് 22 കിലോമീറ്ററും ഇന്ധനക്ഷമതയാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്.

Content Highlights; Datsun Redi-Go Facelift Model Launched In India