
ഇന്ത്യയിലെ സെബിബ്രിറ്റികളുടെ വാഹന ചോയിസില്‍ മുന്‍നിരയിലാണ് ലാന്‍ഡ് റോവര്‍ എസ്‌യുവികള്‍. ഇതില്‍ റേഞ്ച് റോവര്‍, ഡിഫന്‍ഡര്‍, ഡിസ്‌കവറി തുടങ്ങിയ എല്ലാ സീരിയിലേയും വാഹനങ്ങള്‍ ഉള്‍പ്പെടും. റേഞ്ച് റോവര്‍ സെലിബ്രിറ്റി ഉടമകളുടെ പട്ടികയില്‍ ഒറ്റവും ഒടുവിലായി സ്ഥാനം പിടിച്ചിരിക്കുന്ന താരമാണ് ബോളിവുഡ് നടനായ ബോബി ഡിയോള്‍. റോഞ്ച് റോവര്‍ സ്‌പോര്‍ട്ട് എസ്‌വി എഡിഷന്‍ 2 ആണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്ന ആഡംബര എസ്‌യുവി.
റേഞ്ച് റോവര്‍ വാഹന നിരയിലെ മികച്ച മോഡലുകളില്‍ ഒന്നായ സ്‌പോര്‍ട്ട് എസ്‌വി എഡിഷന്‍ 2-ന് മൂന്ന് കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ബോബി ഡിയോളിന് വാഹനം കൈമാറുന്നതിന്റെ ചിത്രങ്ങളും മറ്റ് വിവരങ്ങളും മുംബൈയിലെ മുന്‍നിര ലാന്‍ഡ് റോവര്‍ വിതരണക്കാരായ ലാന്‍ഡ് റോവര്‍ മോഡി മോട്ടോഴ്‌സ് ആണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഈ വാഹനത്തില്‍ അവിസ്മരണീയമായ യാത്രകള്‍ സാധ്യമാകട്ടെയെന്ന ആശംസയും ഡീലര്‍ഷിപ്പ് നേര്‍ന്നിട്ടുണ്ട്.
മാറ്റ് ഫിനീഷിങ് ബ്ലൂ നെബുല നിറത്തിലുള്ള വാഹനമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ലുക്കില്‍ മറ്റ് റേഞ്ച് റോവര്‍ മോഡലുകള്‍ക്ക് സമാനമാണെങ്കിലും ഏതാനും ഫീച്ചറുകളിലും മറ്റും വേറിട്ട സ്വഭാവം കാണിക്കുന്ന വാഹനമാണ് സ്‌പോര്‍ട്ട് എസ്‌വി എഡിഷന്‍ 2. സിക്‌സ് ഡി ഡൈനാമിക് എയര്‍ സസ്‌പെന്‍ഷന്‍, 23 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകള്‍, കാര്‍ബണ്‍ സെറാമിക ബ്രേക്ക് കാലിപ്പറുകള്‍, സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ തീര്‍ത്തിരിക്കുന്ന നാല് എക്‌സ്‌ഹോസ്റ്റ് പൈപ്പുകള്‍ തുടങ്ങിയവയാണ് എക്‌സ്റ്റീരിയര്‍ ഹൈലൈറ്റ്.
ഇന്റീരിയറിലും നിരവധി ആഡംബര ഫീച്ചറുകളാണ് ഒരുങ്ങിയിരിക്കുന്നത്. പ്രത്യേക മെറ്റീരിയലില്‍ തീര്‍ത്തിരിക്കുന്ന ലൈറ്റ് വെയിറ്റ് സീറ്റുകള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, സെറാമിക് ഫിനീഷ് ഷിഫ്റ്റ് സെലക്ടര്‍, ഫൈവ് സീറ്റര്‍ ലേഔട്ട്, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം തുടങ്ങി ഫീച്ചറുകളുടെ നീണ്ടനിരയാണ് ഈ വാഹനത്തിനുള്ളില്‍ നിര്‍മാതാക്കള്‍ ഒരുക്കിയിരിക്കുന്നത്.
4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 പെട്രോള്‍ എന്‍ജിനാണ് റോഞ്ച് റോവര്‍ സ്‌പോര്‍ട്ട് എസ്‌വി എഡിഷന്‍ 2-ന്റെ ഹൃദയം. ഇത് 626 ബിഎച്ച്പി പവറും 750 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. കേവലം 3.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത 290 കിലോമീറ്ററാണ്.
Content Highlights: Bollywood actor Bobby Deol buys a luxurious Range Rover Sport SV Edition 2 worth Rupees 3 crore
Published: 18 Apr 2025, 08:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented