
ഓഫ് റോഡ് വാഹനങ്ങള്‍, എസ്.യു.വികള്‍ തുടങ്ങിയവ നിരത്തുകളില്‍ എത്തിക്കുന്നതില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കമ്പനിയാണ് ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ മഹീന്ദ്ര. ഇന്നും ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന ഓഫ് റോഡ് വാഹനങ്ങളിലൊന്ന് മഹീന്ദ്രയുടെ ഥാര്‍ ആണ്. എന്നാല്‍, പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മഹീന്ദ്ര വിപണിയില്‍ എത്തിച്ച ഒരു വാഹനത്തിന്റെ പഴയകാല പരസ്യ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.
1960-ല്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ഒരു പരസ്യമാണ് അദ്ദേഹം തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വില്ലീസ് CJ 3B ജീപ്പിന്റെ വില കുറച്ചുകൊണ്ടുള്ള പരസ്യമാണിത്. ഈ വാഹനത്തിന്റെ വിലയില്‍ 200 രൂപ കുറച്ചെന്നതായിരുന്നു മഹീന്ദ്രയുടെ ആ അറിയിപ്പിലുള്ളത്. വില കുറച്ചതിന് ശേഷം 12,421 രൂപയായിരുന്നു വില്ലീസ് മോഡല്‍ സി.ജെ. 3ബി ജീപ്പിന്റെ മുംബൈയിലെ എക്‌സ്‌ഷോറൂം വിലയെന്നും ആ നോട്ടീസില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.
പതിറ്റാണ്ടുകളായി ഞങ്ങളുടെ വാഹനം വിതരണം ചെയ്യുന്ന ഒരു നല്ല സുഹൃത്ത് അദ്ദേഹത്തിന്റെ പഴയ ശേഖരത്തില്‍ നിന്ന് കണ്ടെടുത്തത്. പഴയ നല്ല നാളുകള്‍, വാഹന വില ശരിയായ ദിശയിലേക്ക് നീങ്ങിയിരുന്നപ്പോള്‍ എന്ന കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ആ പരസ്യ നോട്ടീസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ട്വീറ്റ് 1700-ല്‍ അധികം ആളുകല്‍ റീ ട്വീറ്റ് ചെയ്യുകയും 25,000-ത്തോളം ആളുകള്‍ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍, പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് 1960-ലെ വിലയില്‍ ഇപ്പോള്‍ എസ്.യു.വി. വില്‍ക്കണം എന്ന് കമന്റ് ചെയ്തിരിക്കുന്നത്. അതില്‍ ചില ആളുകള്‍ക്ക് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയില്‍ സരസമായ മറുപടിയും നല്‍കിയിട്ടുണ്ട്. ചില വില്ലീസ് ആരാധകര്‍ അവരുടെ വാഹന ശേഖരത്തിലെ വില്ലീസിന്റെ ചിത്രങ്ങളും ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് താഴെയായി പോസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlights: Anand Mahindra Share Old Willys Jeep Price Reduction Notice in 1960, Willys Model CJ 3B Jeep
Published: 11 Mar 2022, 03:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented