പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജർമനിയിലെ മ്യൂണിക്കിലുള്ള BMW വെൽറ്റ് (മ്യൂസിയം), BMW പ്ലാന്റ് എന്നിവിടങ്ങൾ ഈ ആഴ്ച ആദ്യം സന്ദർശിച്ചിരുന്നു. കമ്പനിയുടെ നൂതന വാഹനനിർമാണ രീതികൾ അദ്ദേഹം നിരീക്ഷിക്കുകയും പ്രദർശിപ്പിച്ച വിവിധ മോഡലുകൾ പരിശോധിക്കുകയും ചെയ്തു.
ഇതിൽ പെർഫോമൻസ്-ഓറിയന്റഡ് M-സീരീസ്, ഇലക്ട്രിക് ബൈക്കുകൾ, BMW iX3, റോൾസ് റോയ്‌സ് മോഡലുകൾ, പഴയകാല ഇറ്റാലിയൻ ശൈലിയിലുള്ള BMW Isetta, മാക്സി സ്കൂട്ടറുകൾ എന്നിവ ഉൾപ്പെടുന്നു.
കമ്പനി പുതിയതായി പുറത്തിറക്കിയ BMW F 450 GS ബൈക്കും സന്ദർശന വേളയിൽ രാഹുൽ അടുത്തറിഞ്ഞു. ഈ അനുഭവങ്ങളെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ.
‘ജർമനിയിലെ മ്യൂണിക്കിൽ വെച്ച് BMWവിന്റെ ലോകം അനുഭവിച്ചറിയാൻ അവസരം ലഭിച്ചു. BMW വെൽറ്റ്, BMW പ്ലാന്റ് എന്നിവിടങ്ങളിലെ ഗൈഡഡ് ടൂർ വഴി ലോകോത്തര നിർമാണ പ്രവർത്തനങ്ങൾക്ക് നേരിട്ട് സാക്ഷ്യം വഹിക്കാൻ സാധിച്ചു. TVS-ന്റെ പങ്കാളിത്തത്തോടെ വികസിപ്പിച്ചെടുത്ത BMWവിന്റെ 450 സിസി മോട്ടോർസൈക്കിൾ കാണാൻ സാധിച്ചത് ഒരു വലിയ ആകർഷണമായിരുന്നു. ഇന്ത്യൻ എൻജിനീയറിങ്ങിന്റെ വളർച്ചയ്ക്ക് ഇത് അഭിമാനകരമായ നിമിഷമാണ്.
ഏത് ശക്തമായ സാമ്പത്തിക വ്യവസ്ഥയുടെയും നട്ടെല്ലാണ് നിർമാണ മേഖല. നിർഭാഗ്യവശാൽ, ഇന്ത്യയിൽ നിർമാണ മേഖല മന്ദഗതിയിലാണ്. നമ്മുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിന്, നാം കൂടുതൽ ഉത്പാദിപ്പിക്കണം. അർഥവത്തായ നിർമാണ ആവാസവ്യവസ്ഥകൾ കെട്ടിപ്പടുക്കുകയും വിപുലമായ തോതിൽ ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യേണ്ടതുണ്ട്’, അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
തമിഴ്‌നാട്ടിലെ ഹോസൂരിലുള്ള കമ്പനിയുടെ നിർമാണ കേന്ദ്രത്തിൽ ടിവിഎസുമായി സഹകരിച്ച് വികസിപ്പിച്ചെടുത്തതാണ് BMW F 450 GS. ഈ അഡ്വഞ്ചർ-ടൂറർ ഇന്ത്യൻ വിപണിയിൽ ഇനിയും അവതരിപ്പിച്ചിട്ടില്ലെങ്കിലും അടുത്തിടെ EICMA 2025-ൽ പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചിരുന്നു.
പുതിയതായി വികസിപ്പിച്ചെടുത്ത 450 സിസി, പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എൻജിനാണ് BMW F 450 GS-ൽ ഉപയോഗിക്കുന്നത്. ഇത് 48 പിഎസ് കരുത്തും 43 എൻഎം ടോർക്കും നൽകുന്നു. എളുപ്പത്തിലുള്ള ഗിയർ മാറ്റത്തിനായി Quickshifter Pro സംവിധാനം ഇതിലുണ്ട്. ഈ പവർട്രെയിൻ, ടിവിഎസുമായി ചേർന്ന് അവരുടെ നിലവിലുള്ള പങ്കാളിത്തത്തിൻ്റെ ഭാഗമായി വികസിപ്പിച്ചെടുത്തതാണ്.
Content Highlights: Explore BMW`s advanced manufacturing in Munich with Rahul Gandhi. Witness the TVS co-developed 450cc motorcycle and insights into India`s manufacturing future. Click to learn more!
Published: 17 Dec 2025, 06:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented