ഇന്ത്യയില്‍ അഡ്വഞ്ചര്‍ ബൈക്കുകളെ ജനകീയമാക്കിയതില്‍ ഹീറോയുടെ ഇംപള്‍സ് ബൈക്കുകള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ഇംപള്‍സ് തുറന്നിട്ട പാതയിലാണ് പിന്നീട് ഇന്ത്യയിലെ മറ്റ് അഡ്വഞ്ചര്‍ ബൈക്കുകള്‍ വന്‍ വിജയങ്ങള്‍ നേടിയത്. ഈ ശ്രേണിയിലേക്ക് ഹീറോ നടത്തിയ വന്‍ തിരിച്ചുവരവാണ് എക്സ്പള്‍സ് 200 എന്ന ബൈക്ക്. വിലകുറവും മികച്ച പെര്‍ഫോമെന്‍സും വളരെ പെട്ടെന്ന് തന്നെ എക്സ്പള്‍സിനെ വന്‍ ഹിറ്റാക്കി മാറ്റി.
ആദ്യ മോഡലുകളിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് ഹിറോ എക്സപള്സിന്റെ പുതിയ മോഡലുകള്‍ പുറത്തിറക്കിയതോടെ ബൈക്കിന്റെ വില്‍പ്പനയും വര്‍ധിച്ചിരുന്നു. എന്നാല്‍ ഈ മോഡലിനും ഉണ്ടായിരുന്ന പ്രശ്നം ഹൈവേകളില്‍ ആവശ്യത്തിന് പവര്‍ കിട്ടുന്നില്ല എന്നതായിരുന്നു. അഡ്വഞ്ചര്‍ ആവശ്യങ്ങള്‍ക്ക് പുറത്ത് ടൂറര്‍ ബൈക്കായും വലിയൊരു വിഭാഗം എക്സപള്സ് ഉപയോഗിക്കുന്നത് കൊണ്ടും ഈ പ്രശ്നം കമ്പനിയും ഗൗരവത്തിലെടുത്തിരുന്നു. അതിനെല്ലാമുള്ള പരഹാരവുമാണ് ഹീറോ മോട്ടോ കോര്‍പ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.
ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന ഇ.ഐ.സി.എം.എ മോട്ടോഷോയിലാണ് എക്സ്പള്‍സിന്റെ ഏറ്റവും പുതിയ വെര്‍ഷനായ എക്സ്പള്‍സ് 210 പുറത്തിറക്കിയിരിക്കുന്നത്. കാഴ്ചയില്‍ പഴയ മോഡലില്‍ നിന്ന് കാര്യമായ വ്യത്യാസങ്ങളില്ലെങ്കിലും പുതിയ 210 സിസി ലിക്വിഡ് കൂള്‍ സിംഗിള്‍ സിലിണ്ടര്‍ 4 വാല്‍വ് എഞ്ചിന് കരുത്തിലാണ് വണ്ടി എത്തിയിരിക്കുന്നത്. ഹീറോയുടെ കരിസ്മ എക്സ്എംആറില്‍ നിന്നാണ് എക്സ്പള്‍സ് 210 എന്ജിന് കടമെടുത്തിരിക്കുന്നത്. എക്സ്പള്‍സിലെ 210 സിസി എന്ജിന് 24.6 എച്ച്പിയും 20.7 എന്‍എം ടോര്‍കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. സിക്സ് സ്പീഡ് ഗിയര്‍ ബോക്സാണ് നല്‍കിയിരിക്കുന്നത്.
ഹൈവേയില്‍ പവറ് കൂട്ടാനായാണ് ആറാമത്തെ ഗിയര്‍ നല്‍കിയിരിക്കുന്നത്. എല്‍.ഇ.ഡി. ഹെഡ്ലാമ്പും ട്രാന്സ്പറന്റ് വൈസറും എല്‍.ഇ.ഡി ടേണ്‍ ഇന്ഡികേറ്ററുമായി ട്യുവല്‍-സ്പോര്‍ട്ട് മോട്ടോര്‍സൈക്കിളായാണ് 210 ന്റെ അരങ്ങേറ്റം. 4.2 ടി.എഫ്.ടി കണ്‍സോള്‍ വിത്ത് സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി ഫീച്ചറാണ് മറ്റൊരു ശ്രദ്ധേയമായ മാറ്റം. സ്വിച്ചബിള്‍ എ.ബി.എസും നല്‍കിയിട്ടുണ്ട്. ഓഫ് റോഡ് യാത്രയ്ക്ക് സഹായകരമാകുന്ന രീതിയിലാണ് വീല്‍ ബേസ്. 21 ഇഞ്ച് വലിപ്പമുള്ള ഫ്രണ്ട് ടയറും 18 ഇഞ്ച് വലിപ്പമുള്ള ബാക്ക് ടയറും റൈഡര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുന്നു.
ഉടന്‍ തന്നെ എക്സ്പള്‍സ് ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുമെന്നാണ് കരുതുന്നത്. എക്സ്പള്‍സ് 200 ന് 1.47 ലക്ഷം മുതല്‍ 1.55 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം, ഡല്‍ഹി) വില. 210ന് വില എത്രത്തോളം കൂടുമെന്നതാണ് വാഹന ലോകം ഉറ്റുനോക്കുന്നത്. എക്സ്പള്‍സിന്റെ 400 സി.സി വേരിയന്റും വൈകാതെ പുറത്തിറങ്ങുമെന്നാണ് ഹീറോ നല്കുന്ന സൂചന.
Content Highlights: new hero xpulse 210 teased before official unveil at eicma 2024
Published: 06 Nov 2024, 03:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented