
ഹോണ്ടയുടെ അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കായ സിആര്‍ഫ് 1100എല്‍ ആഫ്രിക്കന്‍ ട്വിന്നിന്റെ പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. മാനുവല്‍, ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് എന്നീ രണ്ട് വേരിയന്റുകളിലെത്തുന്ന ഈ അഡ്വഞ്ചര്‍ ബൈക്കിന് യഥാക്രമം 15.35 ലക്ഷവും 16.10 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. അവതരണം കഴിഞ്ഞെങ്കിലും മേയ് മാസത്തോടെ മാത്രമേ വാഹനം ഉപയോക്താക്കളിലെത്തൂ.
മെക്കാനിക്കലായും ഡിസൈനിലും നിരവധി മാറ്റങ്ങള്‍ ഒരുക്കിയാണ് പുതുതലമുറ ആഫ്രിക്ക ട്വിന്‍ എത്തിയിരിക്കുന്നത്. ബിഎസ്-6 നിലവാരത്തിലുള്ള 1084 സിസി എന്‍ജിനാണ് ഈ വാഹനത്തിന്‍ നല്‍കിയിട്ടുള്ളത്. ഇത് 102 ബിഎച്ച്പി പവറും 105 എന്‍എം ടോര്‍ക്കുമേകും. മുന്‍തലമുറ മോഡല്‍ 89 ബിഎച്ച്പി പവറും 93.1 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്. ആറ് സ്പീഡ് ഡിസിടിയായിരുന്നു ട്രാന്‍സ്മിഷന്‍.
ഓഫ് റോഡ്, ഗ്രാവല്‍, അര്‍ബണ്‍, ടൂര്‍ എന്നീ നാല് ഡ്രൈവിങ്ങ് മോഡകളും രണ്ട് പ്രോഗ്രാമബിള്‍ മോഡുകളുമാണ് ഈ വരവിലെ മറ്റൊരു പുതുമ. പുതിയ ഫ്രെയിം അടിസ്ഥാനമൊരുക്കുന്നതിനാല്‍ തന്നെ മുന്‍ മോഡലിനെക്കാള്‍ ഭാരം കുറച്ചാണ് പുതിയ ആഫ്രിക്ക ട്വിന്‍ എത്തിയിരിക്കുന്നത്. എന്നാല്‍, 12 ശതമാനം അധിക പവറും 11 ശതമാനം അധിക ടോര്‍ക്കും നല്‍കും. 24.2 ലിറ്ററാണ് പെട്രോള്‍ ടാങ്കിന്റെ കപ്പാസിറ്റി.
അഞ്ച് തലങ്ങളിലായി അഡ്ജസ്റ്റ് ചെയ്യാവുന്ന വിന്‍ഡ് സ്‌ക്രീന്‍, ആപ്പിള്‍ കാര്‍പ്ലേ സപ്പോര്‍ട്ട് ചെയ്യുന്ന 6.5 ഇഞ്ച് വരുന്ന മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ടി.എഫ്.ടി. ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലേ, ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനം, വലിയ സ്‌കിഡ് പ്ലേറ്റ്, അലുമിനിയം റിയര്‍ റാക്ക്, മൊബൈല്‍ ചാര്‍ജിങ്ങ് യൂണിറ്റ്, ട്യുബ് ലെസ് ടയറുകള്‍ എന്നീ ഫീച്ചറുകളാണ് പുതിയ മോഡലിനെ കൂടുതല്‍ സ്‌റ്റൈലിഷാക്കുന്നതും സൗകര്യങ്ങള്‍ നല്‍കുന്നതും.
ഓഫ് റോഡ് യാത്രകള്‍ക്കും പ്രധാന്യം നല്‍കുന്ന മോഡലായതിനാല്‍ തന്നെ സുരക്ഷയും കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്. റിയര്‍ ലിഫ്റ്റ് കണ്‍ട്രോള്‍, കോര്‍ണറിങ്ങ് എബിഎസ്, സിക്‌സ്-ആക്‌സിസ് ഇനേര്‍ഷല്‍ മെഷര്‍മെന്റ് യൂണിറ്റ്, ഡിസിടി കോര്‍ണറിങ്ങ് ഡിറ്റെക്ഷന്‍, വീലി കണ്‍ട്രോള്‍, കോര്‍ണറിങ്ങ് ലൈറ്റ്‌സ് എന്നിവയാണ് ഈ വാഹനത്തിന് സുരക്ഷയൊരുക്കുന്നത്.
Content Highlights: New Gen Honda Africa Twin Adventure Bike Launched In India
Published: 09 Mar 2020, 03:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented