ഹോണ്ടയുടെ ആഡ്വഞ്ചര്‍ ബൈക്ക് ശ്രേണിയിലെ മുന്‍നിര മോഡലായ ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചു. മാനുവല്‍, ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനുകളില്‍ എത്തുന്ന ഈ സാഹസിക ബൈക്കിന് 15.96 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. ഡാര്‍ക്ക്‌നെസ് ബ്ലാക്ക് മെറ്റാലിക്ക്, പേള്‍ ഗ്ലെയര്‍ വൈറ്റ് ട്രൈകളര്‍ എന്നീ രണ്ട് നിറങ്ങളിലും ഇത്തവണ ആഫ്രിക്ക ട്വിന്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്നുണ്ട്.

To advertise here,

2020 മാര്‍ച്ചിലാണ് ആഫ്രിക്ക ട്വിന്‍ ഇന്ത്യയിലെത്തുന്നത്. ഇതേവര്‍ഷം തന്നെ ഈ ബൈക്കിന്റെ എന്‍ജിനില്‍ മാറ്റം വരുത്തി വീണ്ടുമെത്തിയിരുന്നു. ഈ ബൈക്കിന്റെ പുതിയ പതിപ്പായാണ് 2021 ആഫ്രിക്ക ട്വിന്‍ എത്തിയിട്ടുള്ളത്. ഹോണ്ടയുടെ പ്രീമിയം ബൈക്ക് ഡീലര്‍ഷിപ്പായ ബിഗ്‌വിങ്ങിലൂടെയായിരിക്കും ഈ അഡ്വഞ്ചര്‍ ബൈക്ക് നിരത്തുകളില്‍ എത്തിക്കുക. 2021 മോഡല്‍ ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ടിസിന്റെ ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്.

1084 സി.സി. പാരലന്‍ ട്വിന്‍ മോട്ടോറാണ് ആഫ്രിക്ക ട്വിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് മുന്‍ മോഡലിനെക്കാള്‍ ഏഴ് ശതമാനം അധിക ടോര്‍ക്കും ആറ് ശതമാനം അധിക കരുത്തും ഉത്പാദിപ്പിക്കുന്നുണ്ട്. 101 ബി.എച്ച്.പി. പവറും 105 എന്‍.എം.ടോര്‍ക്കുമാണ് പുതിയ മോഡിലിന്റെ കരുത്ത്. ഡിസൈന്‍ മാറ്റം വരുത്തിയിട്ടുള്ള എന്‍ജിന്‍ കെയ്‌സും അലുമിനിയം സിലിണ്ടര്‍ സ്ലീവുകളുമാണ് പുതിയ ആഫ്രിക്ക ട്വിന്നില്‍ നല്‍കിയിട്ടുള്ളത്.

അഞ്ച് രീതിയില്‍ ക്രമീകരിക്കാവുന്ന വിന്‍ഡ്‌സ്‌ക്രീന്‍, അഡ്ജസ്റ്റബിള്‍ സീറ്റ്, ഹീറ്റഡ് ഗ്രിപ്‌സ്, ട്യൂബ്‌ലെസ് ടയറുകള്‍, ഡ്യുവല്‍ എല്‍.ഇ.ഡി. ഹെഡ്‌ലൈറ്റ്, കോര്‍ണറിങ്ങ് ലൈറ്റ്, ക്രൂയിസ് കണ്‍ട്രോള്‍, 24.5 ലിറ്റര്‍ ശേഷിയുള്ള ഫ്യുവല്‍ ടാങ്ക്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ബ്ലൂ ടൂത്ത് കണക്ടവിറ്റി സംവിധാനങ്ങളുള്ള 6.5 ഇഞ്ച് ടി.എഫ്.ടി മള്‍ട്ടി സ്‌ക്രീന്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ തുടങ്ങിയ ഫീച്ചറുകള്‍ 2021 ആഫ്രിക്ക ട്വിന്നില്‍ നല്‍കിയിട്ടുണ്ട്.

വീലി കണ്‍ട്രോള്‍, ടൂര്‍ അര്‍ബണ്‍, ഗ്രോവല്‍, ഓഫ് റോഡ് എന്നീ റൈഡ് മോഡുകളാണ് ഈ ബൈക്കില്‍ ഒരുങ്ങുന്നത്. രണ്ട് കസ്റ്റംഡ് റൈഡ് മോഡലുകള്‍ ചേര്‍ത്ത കോര്‍ണറിങ്ങ് എ.ബി.എസ് സാങ്കേതിവിദ്യ, റിയര്‍ ലിഫ്റ്റ് കണ്‍ട്രോള്‍, ഡി.സി.ടി. വേരിയന്റിലെ കോര്‍ണറിങ്ങ് ഡിറ്റക്ഷന്‍ തുടങ്ങിയ സംവിധാനങ്ങളും ഈ ബൈക്കിനെ കൂടുതല്‍ കാര്യക്ഷമാക്കുന്നു. ബോള്‍ട്ട്-ഓണ്‍ അലുമിനിയം സബ്‌ഫ്രെയിം, സ്വിംങ് ആം എന്നിവയും ഇതിലെ സവിശേഷതയാണ്.

Content Highlights: Honda launches 2021 Africa Twin Adventure Sports in India