ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ അവതരിപ്പിച്ചു. 3502, 3501 എന്നീ രണ്ട് മോഡലുകളാണ് പുതുതായി ലോഞ്ച് ചെയ്തത്. 3503 എന്ന മറ്റൊരു മോഡല്‍ കൂടി ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി അറിയിച്ചു. 3502-ന് 1.20 ലക്ഷവും 3501 മോഡലിന് 1.27 ലക്ഷവുമാണ് എക്സ് ഷോറൂം വില.
വൃത്താകൃതിയിലുള്ള എല്‍.ഇ.ഡി ഹെഡ് ലൈറ്റുകള്‍, അഞ്ച് ഇഞ്ച് ടച്ച് സ്ക്രീന്‍ എന്നിവയും നാവിഗേഷന്‍ സൗകര്യവുമുണ്ട്. ഫോണ്‍ കോളുകൾ എടുക്കാനും നിരസിക്കാനുമുള്ള സൗകര്യം, മ്യൂസിക് കണ്ട്രോള്, ഡോക്യുമെന്റ് സ്റ്റോറേജ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. സുരക്ഷയ്ക്കായി ജിയോ ഫെന്‍സ്, തെഫ്റ്റ് അലേര്‍ട്ട്, ആക്സിഡന്റ് ഡിറ്റക്ഷന്‍ എന്നീ സൗകര്യവും നല്കിയിരിക്കുന്നു. ഒപ്പം, ഓവര്‍ സ്പീഡ് അലേര്‍ട്ടുമുണ്ട്.
3.5 കിലോവാട്ട് ശേഷിയുള്ളതാണ് ബാറ്ററി. 73 കിലോമീറ്റര്‍വരെയാണ് പരമാവധി വേഗത. ഒറ്റചാര്‍ജില്‍ 150 കിലോമീറ്റര്‍ വരെയാണ് ബാറ്ററി റേഞ്ച്. 950 വാട്ട് ക്വിക്ക് ചാര്ജറോട് കൂടിയ മോഡല്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് പൂജ്യം മുതല്‍ 80 ശതമാനം വരെ ചാര്‍ജാകും.
Content Highlights: New Bajaj Chetak Electric Scooter Launched In India Priced At Rs 1.20 Lakh
Published: 20 Dec 2024, 02:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented