
ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ജനപ്രിയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ള ഒരു മോഡലാണ് ബജാജിന്റെ ചേതക് ഇ-സ്‌കൂട്ടര്‍. ചേതക് എന്ന ഐതിഹാസിക പേരിനോടുള്ള ഇഷ്ടവും മറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ നിന്ന് വേറിട്ടുള്ള രൂപവും ചേര്‍ന്നതോടെ ഈ ഇലക്ട്രിക് സ്‌കൂട്ടറിനെ വിപണി ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. നിരത്തുകളില്‍ കൂടുതല്‍ സജീവമാകുന്നതിനായി ഈ സ്‌കൂട്ടറിന്റെ പുതിയ ഒരു വേരിയന്റ് കൂടി എത്തിയിരിക്കുകയാണ്. ചേതക് അര്‍ബന്‍ എന്ന പേരിലാണ് പുതിയ മോഡല്‍ എത്തിയിട്ടുള്ളത്.
ഡിസൈനില്‍ അഴിച്ചുപണികള്‍ നടത്താതെ മെക്കാനിക്കലായി ചെറിയ മാറ്റങ്ങള്‍ മാത്രം വരുത്തി എത്തിയിട്ടുള്ള ഈ മോഡലിന് 1.15 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. മാറ്റ് കോര്‍സ് ഗ്രേ, സൈബര്‍ വൈറ്റ്, ബ്രൂക്ക്‌ലിന്‍ ബ്ലാക്ക്, ഇന്‍ഡിഗോ മെറ്റാലിക് എന്നീ നാല് നിറങ്ങളിലാണ് ചേകത് അര്‍ബന്‍ വിപണിയില്‍ എത്തുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നഗരപ്രദേശങ്ങളിലെ ഉപയോക്താക്കളെ ലക്ഷ്യമാക്കിയാണ് ഈ സ്‌കൂട്ടര്‍ ഒരുങ്ങിയിരിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍.
ചേതക്കിന്റെ ആദ്യ മോഡലായ പ്രീമിയത്തെക്കാള്‍ റേഞ്ച് ഉറപ്പാക്കുമെന്നതാണ് അര്‍ബന്‍ പതിപ്പിന്റെ പ്രധാന ഹൈലൈറ്റ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 113 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് ഈ വേരിയന്റ് സംബന്ധിച്ച് നിര്‍മാതാക്കള്‍ ഉന്നയിക്കുന്ന അവകാശവാദം. 108 കിലോമീറ്റര്‍ വരെയാണ് പ്രീമിയം വേരിയന്റിന് ഉറപ്പാക്കിയിരുന്ന റേഞ്ച്. 2.9 കിലോവാട്ട് ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ചേതക്കിന്റെ ഈ പുതിയ പതിപ്പിന് കരുത്തേകുന്നത്.
ചാര്‍ജിങ്ങ് സമയത്തില്‍ മാറ്റമുണ്ടായതാണ് പ്രീമിയത്തില്‍ നിന്ന് അര്‍ബന്‍ മോഡല്‍ വന്നിട്ടുള്ള പ്രധാനപ്പെട്ട മാറ്റം. 800 വാട്ട് ഓണ്‍ബോര്‍ഡ് ചാര്‍ജറായിരുന്നു പ്രീമിയം മോഡലില്‍ നല്‍കിയിരുന്നത്. ഇത് ഉപയോഗിച്ച് ഏകദേശം നാല് മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിച്ചിരുന്നു. എന്നാല്‍, അര്‍ബന്‍ മോഡലില്‍ 650 വാട്ട് ചാര്‍ജറാണ് നല്‍കിയിട്ടുള്ളത്. അഞ്ച് മണിക്കൂറോളം സമയമാണ് ഇത് ഉപയോഗിച്ച് ബാറ്ററി നിറയാന്‍ വേണ്ടതെന്നാണ് വിലയിരുത്തലുകള്‍.
ഫീച്ചറുകളുടെ കാര്യത്തിലും കാര്യക്ഷമമായാണ് ചേതക് അര്‍ബണ്‍ എത്തിയിരിക്കുന്നത്. എല്‍.സി.ഡി. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ഈ സ്‌കൂട്ടറുകളില്‍ സ്റ്റാന്റേഡ് ഫീച്ചറായി നല്‍കിയിട്ടുണ്ട്. ഇതിലെ ഇക്കോ മോഡില്‍ പരമാവധി 63 കിലോമീറ്റര്‍ വേഗതയെടുക്കാന്‍ സാധിക്കും. ഈ മോഡലിലെ ഉയര്‍ന്ന വേരിയന്റായ ടെക്പാക്കില്‍ സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി, റിവേഴ്‌സ് മോഡ്, ഹില്‍ ഹോള്‍ഡ് തുടങ്ങിയ ഫീച്ചറുകളും നല്‍കിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് മോഡില്‍ പരമാവധി 73 കിലോമീറ്റര്‍ വേഗതയും ലഭിക്കും.
Content Highlights: Bajaj launch chetake electric urbane variant with more range and connected features
Published: 04 Dec 2023, 12:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented