ഇന്ത്യന്‍ വാഹനനിര്‍മാതാക്കളായ മഹീന്ദ്രയുടെ ഇരുചക്ര വാഹനങ്ങളിലെ ഫ്‌ളാഗ്ഷിപ്പ് മോഡലായ മോജോ300 ബിഎസ്-6 എന്‍ജിനില്‍ കൂടുതല്‍ സ്‌റ്റൈലിഷായി തിരിച്ചെത്തുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിരത്തുകളിലെത്താനൊരുങ്ങുന്ന ഈ കരുത്തന്‍ ബൈക്കിന്റെ ബുക്കിങ്ങ് മഹീന്ദ്ര ആരംഭിച്ചു. 5000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ്ങ്.
മുന്‍ മോഡലിനെക്കാള്‍ കൂടുതല്‍ സ്‌റ്റൈലിഷായും പവര്‍ഫുള്‍ ആയുമെത്തുന്ന മോജോ 300-ന്റെ ടീസര്‍ മഹീന്ദ്ര കഴിഞ്ഞ ദിവസങ്ങള്‍ പുറത്തുവിട്ടിരുന്നു. മുന്‍തലമുറ മോഡലുകളില്‍ നിന്ന് രൂപത്തില്‍ നേരിയ മാറ്റങ്ങള്‍ വരുത്തി പുത്തന്‍ നിറങ്ങളിലുമാണ് പുതിയ മോജോ എത്തുന്നത്. മുമ്പുണ്ടായിരുന്ന രണ്ട് വേരിയന്റുകള്‍ക്ക് പകരം ഒറ്റ വേരിയന്റിലായിരിക്കും ഈ ബൈക്കിന്റെ രണ്ടാം വരവ്.
സ്‌പോര്‍ട്‌സ് ബൈക്കുകളുടെ തലയെടുപ്പാണ് മോജോയുടെ പ്രധാന ഹൈലൈറ്റ്. മുന്നിലെ കൗളില്‍ നല്‍കിയിട്ടുള്ള ട്വിന്‍ ഹെഡ്‌ലാമ്പ്, സൈഡ് പാനലുകള്‍, അനലോഗ് ടാക്കോമീറ്റര്‍, സ്പീഡ്, ഗിയര്‍ പൊസിഷന്‍, ട്രിപ്പ് മീറ്റര്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുന്ന ഡിജിറ്റല്‍ സ്‌ക്രീനും ഉള്‍പ്പെടുന്ന സെമിഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ ഇതില്‍ നല്‍കും.
മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് മോണോ ഷോക്കുമായിരിക്കും പുതിയ മോജോയില്‍ യാത്രാസുഖം നല്‍കുന്നത്. മുന്നില്‍ 320 എംഎം ഡിസ്‌കും പിന്നില്‍ 240 എംഎം ഡിക്‌സുമായിരിക്കും ബ്രേക്കിംങ്ങ് ഒരുക്കുന്നതെന്നാണ് വിവരം. അവതരണ വേളയിലായിരിക്കും വില വെളിപ്പെടുത്തുകയെങ്കിലും രണ്ട് ലക്ഷം രൂപയോളം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബിഎസ്6 നിലവാരത്തിലേക്ക് ഉയര്‍ന്നതിനൊപ്പം കരുത്തും ഉയര്‍ത്തിയ എന്‍ജിനായിരിക്കും പുതിയ മോജോയില്‍ സ്ഥാനം പിടിക്കുകയെന്നാണ് വിവരം. ബിഎസ്4 മോഡലില്‍ നല്‍കിയിരുന്ന 294.72 സിസി ഫ്യുവല്‍ ഇഞ്ചക്ടഡ്, ലിക്വിഡ് കൂള്‍, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 27 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്.
Content Highlights: Mahindra Open Booking For BS6 Engine Mojo300 ABS
Published: 24 Jul 2020, 09:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented