
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ് കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയില്‍ എത്തിച്ചിട്ടുള്ള മോഡലാണ് ഗ്ലാമര്‍. സെഗ്‌മെന്റില്‍ വലിയ അംഗീകാരം സ്വന്തമാക്കിയിട്ടുള്ള ഈ ബൈക്കിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമായി X-TEC പതിപ്പ് അവതരിപ്പിച്ചു. ഡ്രം, ഡിസ്‌ക് ബ്രേക്ക് വേരിയന്റുകളില്‍ എത്തുന്ന ഈ ബൈക്കിന് യഥാക്രമം 78,900 രൂപയും 83,500 രൂപയുമാണ് എക്‌സ്‌ഷോറും വില.
റെഗുലര്‍ മോഡലില്‍ നിന്ന് വരുത്തിയിട്ടുള്ള നേരിയ ഡിസൈന്‍ മാറ്റത്തിനൊപ്പം കൂടുതല്‍ ഫീച്ചറുകളും നല്‍കിയാണ് ഗ്ലാമറിന്റെ എക്‌സ്-ടെക് പതിപ്പ് വിപണിയില്‍ എത്തിയിട്ടുള്ളത്. ഇന്ത്യന്‍ നിരത്തുകളിലെ മറ്റ് കമ്മ്യൂട്ടര്‍ ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമായി കണക്ടിവിറ്റി ഫീച്ചറുകള്‍ നല്‍കി എത്തിയിട്ടുള്ളതാണ് ഗ്ലാമര്‍ എക്‌സ്-ടെക്കിനെ എതിരാളികളില്‍ നിന്നും മറ്റ് വേരിയന്റുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.
എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ഹെഡ്‌ലാമ്പ്, ബ്ലുടൂത്ത് കണക്ടിവിറ്റിയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഗൂഗിള്‍ മാപ്പ് സപ്പോര്‍ട്ടുള്ള ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, യു.എസ്.ബി. ചാര്‍ജര്‍, ബാങ്ക് ആംഗിള്‍ സെന്‍സര്‍, സൈഡ് സ്റ്റാന്റ് എന്‍ജിന്‍ കട്ട്-ഓഫ് തുടങ്ങിയ പുതുതലമുറ ഫീച്ചറുകളാണ് ഗ്ലാമര്‍ എക്‌സ്-ടെക്കിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്ന ഘടകങ്ങള്‍.
റെഗുലര്‍ ഗ്ലാമറിന് കരുത്തേകുന്ന എന്‍ജിനാണ് എക്സ്-ടെക്കിനും കരുത്തേകുന്നത്. 124.7 സി.സി. സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ടഡ് എന്‍ജിനാണ് ഗ്ലാമറിന്റെ ഹൃദയം. ഇത് 10.58 ബി.എച്ച്.പി. പവറും 10.6 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡായിരിക്കും ഇതിലെ ട്രാന്‍സ്മിഷന്‍. ഹോണ്ട എസ്.പി. 125 ആണ് വിപണിയിലെ ഗ്ലാമര്‍ എക്സ്-ടെക്കിന്റെ മുഖ്യ എതിരാളി.
Content Highlights: Hero Motocrop Launches Glamour X-TEC Variant In India
Published: 21 Jul 2021, 04:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented