ഇന്ത്യയിലെ കമ്മ്യൂട്ടര്‍ ബൈക്കുകളില്‍ മുന്‍നിരയില്‍ തന്നെയുള്ള വാഹനമാണ് ഹീറോ സ്പ്ലെന്‍ഡര്‍ ഐ-സ്മാര്‍ട്ട്. കഴിഞ്ഞ നവംബറില്‍ ബിഎസ്-6 എന്‍ജിനുമായെത്തിയ ഈ ബൈക്കിന് വില ഉയര്‍ത്തുന്നു. 2200 രൂപ വരെയാണ് വില കൂടിയിരിക്കുന്നത്. 59,600 രൂപ മുതല്‍ 67,300 രൂപ വരെയായിരിക്കും ഈ വാഹനത്തിന്റെ പുതിയ എക്സ്ഷോറൂം വില.
ഉയര്‍ന്ന ഇന്ധനക്ഷമതയാണ് ഈ ബൈക്കിനെ കൂടുതല്‍ ജനപ്രിയമാക്കുന്നത്. ഇതില്‍ ഒരുക്കിയിട്ടുള്ള ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സംവിധാനം(i3S) ഉയര്‍ന്ന ഇന്ധനക്ഷമത ഉറപ്പാക്കുന്നത്. നിശ്ചിത സമയത്തില്‍ കൂടുതല്‍ ബൈക്ക് നിര്‍ത്തിയിടുകയാണെങ്കില്‍ എന്ജിന് ഓഫ് ആകുകയും പിന്നീട് ക്ലെച്ച് പിടിച്ചാല്‍ എന്ജിന് ഓണ്‍ ആകുകയും ചെയ്യുന്നതാണ് സംവിധാനം.
ബിഎസ്-6 നിലവാരത്തിലുള്ള 113.2 സിസി സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ടഡ് എന്‍ജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. ഇത് 9.1 ബിഎച്ച്പി പവറും 9.89 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ബിഎസ്-6 എന്‍ജിനിലേക്ക് മാറിയതോടെ പവറില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. അതേസമയം, ടോര്‍ക്ക് 10 ശതമാനം ഉയര്‍ത്തിയിട്ടുണ്ട്.
കൂടുതല്‍ സ്റ്റെബിലിറ്റി നല്കുന്ന പുതിയ ഡയമണ്ട് ഫ്രെയിമാണ് സ്പ്ലെന്‍ഡര്‍ ഐ-സ്മാര്ട്ടിന് അടിസ്ഥാനമൊരുക്കുന്നത്. മുന്‍ മോഡലിനെക്കാള്‍ 36 എംഎം വീല്‍ബേസും 11 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും ഈ വാഹനത്തില്‍ കൂടുതലുണ്ട്. 799 എംഎം ആണ് ഇതിലെ സീറ്റിന്റെ ഉയരും. രൂപത്തിലും ഡിസൈനിലും മറ്റം വരുത്തിയിട്ടില്ല.
മൂന്ന് നിറങ്ങളിലാണ് ഈ ബൈക്ക് പുറത്തിറങ്ങുന്നത്. ഫോഴ്സ് സില്‍വര്‍ ആന്‍ഡ് ഹെവി ഗ്രേ, ടെക്നോ ബ്ലൂ ആന്‍ഡ് ബ്ലാക്ക്, സ്പോര്‍ട്സ് റെഡ് ആന്‍ഡ് ബ്ലാക്ക് എന്നിവയാണ് നിറങ്ങള്‍. മുന്‍ മോഡലിനെക്കാള്‍ വലിയ ഫ്യുവല്‍ ടാങ്ക് നല്‍കിയതിനൊപ്പം കൂടുതല്‍ പ്രകാശമുള്ള ഹെഡ്ലാമ്പും പുതിയ സ്പ്ലെന്‍ഡറില്‍ ഇടംനേടിയിട്ടുണ്ട്.
Content Highlights: Hero Commuter Bike Splender iSmart Price Increased
Published: 18 Apr 2020, 02:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented