
ഇന്ത്യയിലെ ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ അതികായരായ ബജാജും ബ്രിട്ടീഷ് സൂപ്പര്‍ബൈക്ക് നിര്‍മാതാക്കളായ ട്രയംഫും ചേര്‍ന്നൊരുക്കുന്ന ബൈക്ക് ഒരു ഒന്നൊര ബൈക്ക് ആയിരിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍, ഇതിന്റെ രൂപം ഡിസൈന്‍ തുടങ്ങിയവയിലെല്ലാം ആകാംഷയിലാണ് ഇന്ത്യയിലെ ഓരോ ബൈക്ക് പ്രേമിയും. ഇവര്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ നിറയുന്നത്. ബജാജ്-ട്രയംഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ബൈക്കിന്റെ പരീക്ഷണയോട്ട ചിത്രമാണ് ഇപ്പോള്‍ വാഹന ഗ്രൂപ്പുകളിലെ താരം.
സ്‌ക്രാംബ്ലര്‍ ഡിസൈനിലുള്ള വാഹനമാണ് ഇരുകമ്പനികളുടെയും കൂട്ടുകെട്ടില്‍ ഒരുങ്ങിയിട്ടുള്ളതെന്നാണ് ചിത്രങ്ങള്‍ തെളിയിക്കുന്നത്. ബേബി ബോണ്‍വിലെ എന്ന വിശേഷിപ്പിക്കാവുന്ന തരത്തിലാണ് ഈ ബൈക്ക് ഒരുങ്ങിയിട്ടുള്ളത്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും റിയര്‍വ്യൂ മിററും വാഹനത്തിന് റെട്രോ ഭാവം നല്‍കുന്നു. ലളിതമായി ഒരുങ്ങിയിട്ടുള്ള പെട്രോള്‍ ടാങ്ക്, സിംഗിള്‍ പീസ് സീറ്റ്, അലോയി വീലുകള്‍, അപ്പ്‌സെപ്റ്റ് എക്‌സ്‌ഹോസ്റ്റ്, മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 17 ഇഞ്ചും വലിപ്പമുള്ള ടയറുകള്‍ എന്നിവയാണ് ആദ്യ കാഴ്ചയില്‍ ആകര്‍ഷിക്കുന്നത്.
ആഡംബര ബൈക്കുകള്‍ക്ക് സമാനമായ എന്‍ജിന്‍ ഏരിയയായാണ് ഈ ബൈക്കില്‍ നല്‍കിയിട്ടുള്ളത്. മുന്നില്‍ അപ്പ് സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ പ്രീ-ലോഡ് അഡ്‌ജെസ്റ്റ് സംവിധാനമുള്ള മോണോഷോക്ക് സസ്‌പെന്‍ഷനുമാണ് ഇതില്‍ നല്‍കുന്നത്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കാണ് സുരക്ഷ ഉറപ്പാക്കുന്നത്. സ്റ്റൈലിഷായി നല്‍കിയിട്ടുള്ള ടെയ്ല്‍ലാമ്പ്, ചതുരാകൃതിയിലുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഹാന്റ് ഗാര്‍ഡ്, ഹാന്‍ഡില്‍ ബാര്‍ ബ്രാസ് എന്നിവയും ഈ ബൈക്കിലുണ്ട്.
മിഡ്-സൈസ് ബൈക്ക് ശ്രേണിയില്‍ 350 സി.സിക്കും 500 സി.സിക്കും ഇടയിലുള്ള ബൈക്കുമായായിരിക്കും ബജാജ്-ട്രയംഫ് കൂട്ടുകെട്ട് എത്തുകയെന്നാണ് വിലയിരുത്തല്‍. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുമായി മത്സരിക്കുന്നതിനായി 350 സി.സി. ബൈക്ക് ആയിരിക്കും ഇതെന്നും വിലയിരുത്തലുണ്ട്. മെക്കാനിക്കലായ വിവരങ്ങള്‍ രണ്ട് കമ്പനികളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2022-ല്‍ ഈ ബൈക്ക് ഇന്ത്യയില്‍ എത്തുമെന്നായിരുന്നു പ്രഥമിക വിവരം. എന്നാല്‍, അടുത്ത വര്‍ഷത്തോടെ പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് പുതിയ സൂചന.
ട്രയംഫ് ബ്രാന്റിന്റെ കീഴില്‍ ആഗോള വിപണിയില്‍ മിഡ്-കപ്പാസിറ്റി മോട്ടോര്‍ ബൈക്കുകള്‍ നിര്‍മിക്കുന്നതിനാണ് ഇരു കമ്പനികളും സഹകരണം പ്രഖ്യാപിച്ചത്. 250 സി.സി. മുതല്‍ 700 സി.സി. വരെ ശേഷിയുള്ള ബൈക്കുകളുടെ നിര്‍മാണമാണ് ഈ കൂട്ടുകെട്ടില്‍ നടക്കുന്നത്. രണ്ട് ലക്ഷം രൂപയ്ക്ക് എന്‍ട്രി ലെവല്‍ ബൈക്ക് നിരത്തുകളില്‍ എത്തിക്കാന്‍ സാധിക്കുമെന്നതാണ് ട്രയംഫിന്റെ പ്രധാന നേട്ടം. ട്രയംഫുമായുള്ള പങ്കാളിത്തത്തോടെ ബജാജിന്റെ ആഗോള ബിസിനസ് കൂടുതല്‍ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Source: MCN
Content Highlights: Bajaj Triumph Bike Completely Revealed, Bajaj-Triumph jointly developed new Bike for India
Published: 11 Aug 2022, 03:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented