ചെന്നൈ: പ്രശസ്ത ഭരതനാട്യം നർത്തകിയും ചെന്നൈ ‘കലാക്ഷേത്ര’യിലെ നൃത്താധ്യാപികയുമായിരുന്ന ശാരദ ഹോഫ്മൻ(ചിന്ന ശാരദ- 96) അന്തരിച്ചു. മകനൊപ്പം യുഎസിലായിരുന്നു താമസം.

To advertise here,

പഴയ മദ്രാസിൽ ജനിച്ച എ. ശാരദ, രുക്മിണിദേവി അരുണ്ഡേലിന്റെ കീഴിലാണ് നൃത്തപരിശീലനം നേടിയത്. കലാക്ഷേത്രയിൽനിന്ന് ബിരുദം നേടിയ രണ്ടാമത്തെ വിദ്യാർഥിനിയാണ്. പിന്നീട് കലാക്ഷേത്രയിൽത്തന്നെ പ്രധാന നർത്തകിയും അധ്യാപികയും നൃത്തവിഭാഗം മേധാവിയുമായി. 1996-ൽ കേന്ദ്ര സംഗീത-നാടക അക്കാദമി അവാർഡ് ലഭിച്ചു. 1989-ൽ കലാക്ഷേത്രയിൽനിന്ന് നൃത്തവിഭാഗം മേധാവിയായി വിരമിച്ചെങ്കിലും 1996 വരെ എമെറിറ്റസ് അംഗമായി സേവനമനുഷ്ഠിച്ചു. ഒട്ടേറെ പ്രശസ്ത നർത്തകർ ഇവരുടെ കീഴിൽ നൃത്തമഭ്യസിച്ചു. ഭർത്താവ്: പീറ്റർ ഹോഫ്മൻ. മക്കൾ: കൃഷ്ണ, ഗീത.