തുറവൂർ: ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി തൈക്കാട്ടുശ്ശേരി വഴിയോര വിശ്രമയിടത്തിൽ തുറവൂർ ബി.ആർ.സി. സംഗീതസന്ധ്യ നടത്തി. ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകൾക്ക് വേദിയൊരുക്കുന്നതിനും സമൂഹത്തിൽ ഉൾക്കൊള്ളലിന്റെയും സഹാനുഭൂതിയുടെയും സന്ദേശം പകരുന്നതിനുമായിട്ടാണ് പരിപാടി നടത്തിയത്. ബി.ആർ.സി.യിലെ സംഗീതാധ്യാപിക എസ്. സൗമ്യയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഗായകരായ ഫൈസൽ ജോസ്, ജോസ്, ഭിന്നശേഷി വിദ്യാർഥിയായ അജ്മൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. തുറവൂർ ബി.പി.സി. സോണി പവേലിൽ ഉദ്ഘാടനം ചെയ്തു. വാർഡംഗം എ.യു. അനീഷ് അധ്യക്ഷത വഹിച്ചു. എസ്.എം.എസ്.ജെ. ഹൈസ്കൂൾ പ്രഥമാധ്യാപിക ടെസ്സി, പ്രഥമാധ്യാപകരായ കെ.എസ്. വിവേക്, കെ.എസ്. ശ്രീദേവി, രക്ഷാകർത്തൃ പ്രതിനിധി സുരേന്ദ്ര സിങ്‌, ട്രെയിനർമാരായ ജയശ്രീ, ഡി. രശ്മി, സ്പെഷ്യൽ എജുക്കേറ്റർമാരായ ജിജിമോൾ, സുബിത, രമ്യ, നിഷ എന്നിവർ സംസാരിച്ചു.

To advertise here,