ചേർത്തല : ഒമ്പതു കോടി വിനിയോഗിച്ചുള്ള പട്ടണക്കാട - മൂർത്തിക്കൽ പ റോഡ് പുനർ നിർമ്മാണത്തിലെ അനിശ്ചിതത്വം ഒഴിഞ്ഞു. പി.പ്രസാദ് എം.എൽ.എ ഇടപെട്ടു നടത്തിയ നീക്കത്തിൽ നിർമ്മാണം പൂർത്തിയാക്കാൻ തടസ്സമായിരുന്ന റോഡിലെ ട്രാൻസ്ഫോർമറുകൾ കെ.എസ്.ഇ.ബി സ്വന്തം ചെലവിൽ മാറ്റി തുടങ്ങി. വിഷയത്തിൽ മാതൃഭൂമി നിരന്തരം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്ന ഇടപെടലുകളിലാണ് പ്രതിസന്ധി അകന്നത്. ട്രാൻസ്ഫോർമറുകളും തൂണുകളും മാറ്റുന്നതിൽ

To advertise here,

കെ.എസ്.ഇ.ബിയും പൊതുമരാമത്തുവകുപ്പും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇത് റോഡ് നിർമ്മാണത്തിനു തടസ്സമായി മാറി. എം.എൽ.എയുടെ സാന്നിധ്യത്തിലടക്കം ചർച്ചകൾ നടന്നിട്ടും ജില്ല വികസന സമിതിയിലടക്കം ചർച്ചയായിട്ടും പൊതുമരാമത്തുവകുപ്പ് ഇടഞ്ഞു തന്നെ മുന്നോട്ടു പോയിരുന്നു. ട്രാൻസ്ഫോർമറുകളും തൂണുകളും മാറ്റുന്നതിനു16 ലക്ഷമാണ് ആദ്യം കെ.എസ്.ഇ.ബി ആവശ്യപ്പെട്ടതെങ്കിലും ചർച്ചകളിൽ ഇത് 10 ലക്ഷമാക്കി കുറക്കാൻ ധാരണയാക്കിയിരുന്നു. എന്നാൽ രണ്ടു ലക്ഷം മാത്രമേ പദ്ധതിയിൽ ഇത്തരം പ്രവർത്തനങ്ങൾക്കു മാറ്റാനാകുയുള്ളുവെന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പധികൃതർ. കൂടുതൽ തുക വേണമെങ്കിൽ സർക്കാർ അനുമതി വേണമെന്നും ഇവർ വാദിക്കുന്നു. വിഷയം സർക്കാർ പരിഗണനക്കു വിട്ട സാഹചര്യത്തിലാണ് നിർമ്മാണം. ഫണ്ട് അനുമതിയാകുന്ന മുറക്കു കൈമാറാമെന്ന പി.പ്രസാദ് എം.എൽ.എയുടെ ഉറപ്പിലാണ് മുടങ്ങാതിരിക്കാൻ കെ.എസ്.ഇ.ബി സ്വന്തം ചെലവിൽ രണ്ടു ട്രാൻസ്ഫോർമറുകൾ മാറ്റുന്നത്.

ആദ്യംട്രാൻസ്ഫോർമർ മാറ്റത്തിനു സ്ഥലം തടസമായപ്പോൾ ജനപ്രതിനിധികളായ സി.ബി. മോഹൻദാസും കെ.ജി. ഹെൻട്രിയും ഇടപ്പെട്ട് സ്വകാര്യ വ്യക്തികളുടെ സഹകരണത്തിൽ പരിഹരിച്ചിരുന്നു. റോഡിൽ അവസാന ഘട്ട പ്രവർത്തനങ്ങളാണ് അവശേഷിക്കുന്നത്.