
ചേർത്തല: ചേർത്തല മർച്ചന്റ്‌സ് അസോസിയേഷന്റെ 53-ാമത് വാർഷിക പൊതുയോഗം പി. പ്രസാദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വി.എസ്. ലാൽ നഗറിൽ (എസ്.എസ്. കലാമന്ദിർ) ചേർന്ന യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് കെ.വി. സാബുലാൽ അധ്യക്ഷനായി. ചേർത്തല നഗരസഭാ ചെയർപേഴ്‌സൺ എസ്. സോബിൻ ചികിത്സാസഹായ വിതരണം ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്കുള്ള അവാർഡുകളും സ്‌കോളർഷിപ്പുകളും നഗരസഭാ വൈസ് ചെയർപേഴ്‌സൺ എൻ.എൽ. വത്സലകുമാരി വിതരണം ചെയ്തു. ജനറൽ സെക്രട്ടറി കൃഷ്ണദാസ് കർത്ത റിപ്പോർട്ടും കണക്കും ട്രഷറർ ജേക്കബ് ചെറിയാൻ ബജറ്റും അവതരിപ്പിച്ചു. നഗരസഭ കൗൺസിലർ സുരേഷ്‌കുമാർ, അസോസിയേഷൻ വൈസ് പ്രസിഡന്റുമാരായ നിക്കോളാസ് സാവിയോ ജോസ്, ബി. ഭാസി, ജോ. സെക്രട്ടറി എസ്. ഷാജിമോൻ തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlights: The 53rd annual general meeting of the Cherthala Merchants Association was inaugurated by MLA P. Prasad.
Published: 29 Nov 2026, 09:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented