ചേർത്തല : വയലാർ രാമവർമയുടെ 50-ാം ചരമവാർഷികത്തോടനുബന്ധിച്ച് സഞ്ജീവനം സാംസ്കാരിക സമിതി ഒരുവർഷമായി ജില്ലതലത്തിൽ നടത്തിവന്ന വയലാർ കാവ്യോത്സവം സമാപിച്ചു. സമാപന സമ്മേളനം വയലാർ രാഘവപ്പറമ്പിൽ ചേർത്തല നഗരസഭാധ്യക്ഷൻ എസ്. സോബിൻ ഉദ്ഘാടനം ചെയ്തു. മിമിക്രി കലാകാരൻ വളവനാട് വിജയകുമാർ, സഞ്ജീവനം സാംസ്കാരിക സമിതി ചെയർപേഴ്സൺ സുജീവ് സുരേന്ദ്രൻ, ജനറൽ കൺവീനർ കെ.വി. രതീഷ്, ട്രഷറർ ആർ. ലിനിമോൾ എന്നിവർ സംസാരിച്ചു.
സംസ്ഥാനത്തെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ വയലാർ കവിതകളുടെ ആലാപന മത്സരത്തിൽ ആർ. തന്മയ (ആലപ്പുഴ എസ്.ഡി.വി. എച്ച്.എസ്.), മിത്ര കെ. ഉണ്ണി (ചേർത്തല എസ്.എൻ.എം. ജി.ബി.എച്ച്.എസ്.എസ്.), എം.ആർ. നന്ദന (പച്ച, എൽ.എം. എച്ച്.എസ്.എസ്.) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വയലാറിന് ആദരം നേർന്നു നടത്തിയ വയലാർ കാവ്യാഞ്ജലി കവിത, പാട്ട്, പറച്ചിൽ ഗായകൻ അരൂർ ശരവണൻ ഉദ്ഘാടനം ചെയ്തു.
വി.എസ്. കുമാരി വിജയ, നിഷാ സുബ്രഹ്മണ്യൻ, എസ്. മഞ്ജു, സീന, ഷാജി മഞ്ജരി, ജിസാ ജോയ്, സോണി സീതാറാം എന്നിവർ സംസാരിച്ചു.
Published: 26 Oct 2026, 12:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented