ചാരുംമൂട് : കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന എക്സിക്യുട്ടീവ് കമ്മറ്റിയംഗമായിരുന്ന എൻ. കുമാരദാസിന്റെ അനുസ്മരണ സമ്മേളനം കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതിയംഗം ജോൺസൺ എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ സജി ജോർജ് തെക്കേത്തലയ്ക്കൽ അധ്യക്ഷനായി.

To advertise here,

കേരള ഐ.എ.എസ്. അക്കാദമി ഡയറക്ടർ ഡോ. എം.സി. ദിലീപ് കുമാർ, കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ, സെക്രട്ടറിമാരായ എബി കുര്യാക്കോസ്, യു. മുഹമ്മദ്, മുൻ എം.എൽ.എ. വട്ടിയൂർക്കാവ് രവി, ഡോ. അജിതൻ മേനോത്ത്, എം.എസ്. ഗണേശ്, ഡോ. ഗോപിമോഹൻ, കെ. സാദിഖ് അലിഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.