
മങ്കൊമ്പ്: വെള്ളപ്പൊക്ക കെടുതിയിൽ നാശനഷ്ടം സംഭവിച്ച ഗ്രന്ഥശാലകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി. വെള്ളം കയറിയ കുട്ടനാട്ടിലെ മുഴുവൻ ഗ്രന്ഥശാലകൾക്കും നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കുട്ടനാട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ അഭിമുഖ്യത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനാണ് നിവേദനം നൽകിയത്. കുട്ടനാട്ടിലെ എല്ലാ ഗ്രന്ഥശാലകളേയും വെള്ളപ്പൊക്കം ബാധിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ. ഗോപകുമാർ, സെക്രട്ടറി കെ.ജി. മോഹനൻ പിള്ള എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
Content Highlights: Kuttanad Taluk Library Council has submitted a memorandum seeking compensation for libraries damaged during the recent floods.
Published: 29 Nov 2026, 09:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented