
ചേർത്തല: ഒൻപതാമത് ദേശീയ പ്രകൃതി ചികിത്സാ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലതല പ്രകൃതിചികിത്സാ ദിനാചരണം നടത്തി. സംസ്ഥാന ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ്, ചേർത്തല നഗരസഭ എന്നിവയുടെ നേതൃത്വത്തിലാണ് ദിനാചരണം നടത്തിയത്. 'പ്രകൃതിയിലൂടെ ആരോഗ്യം, ആരോഗ്യകരമായ ഇന്ത്യ' എന്ന ആശയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. എ.ഡി. തോമസ് എം.എൽ.എ. ദിനാചരണം ഉദ്ഘാടനം ചെയ്തു. ചേർത്തല ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർപേഴ്‌സൺ എസ്. സോബിൻ അധ്യക്ഷനായി.
ഭാരതീയ ചികിത്സാവകുപ്പ് ഡി.എം.ഒ. ഡോ. ആർ. കൃഷ്ണകുമാർ, ഹോമിയോപ്പതി വകുപ്പ് ഡി.എം.ഒ. ഡോ. പി.എസ്. സ്‌നേഹ എന്നിവർ മുഖ്യാതിഥികളായി. നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്. സനീഷ്, കൗൺസിലർ പി. ഉണ്ണിക്കൃഷ്ണൻ, ഡോ.കെ.ജി. ശ്രീജിനൻ, ഡോ.എ.കെ. മനു, പി. ജ്യോതിമോൾ, ഡോ.എം. ഷീജ, ഡോ.ജെ. ജ്യോതി, ഡോ. ശാലിനി തോമസ്, ഡോ.സി.എസ്. റിഫ്‌ന, ഡോ. വിദ്യ എം. പൈ എന്നിവർ പ്രസംഗിച്ചു. ഡോ.സി.ജി. അതുല്യ ബോധവത്കരണ ക്ലാസെടുത്തു. ചേർത്തല ഗവ.ആയുർവേദാശുപത്രി, ഗവ.ഹോമിയോ ആശുപത്രി, ചേർത്തല തെക്ക് ഗവ.ആയുർവേദാശുപത്രി എന്നിവിടങ്ങളിലെ യോഗ പരിശീലകരുടെ യോഗ ഡാൻസുമുണ്ടായിരുന്നു. തുടർന്ന് ആരോഗ്യ പാചകമത്സരവും നടത്തി.
Content Highlights: The district-level Naturopathy Day was celebrated in Cherthala with various programmes inaugurated by MLA A. D. Thomas.
Published: 29 Nov 2026, 09:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented