കഴക്കൂട്ടം: കേരളത്തിലെ കാലാവസ്ഥയ്ക്കനുയോജ്യമായതും മികച്ച വിളവ് നല്‍കുന്നതുമായ പുതിയ മരച്ചീനി ഇനങ്ങളുമായി കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം. സി.ടി.സി.ആര്‍.ഐ. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സൂസന്‍ ജോണാണ് പുതിയ ഇനങ്ങള്‍ പുറത്തിറക്കിയത്. ശ്രീ അന്നം, ശ്രീ മന്ന എന്നു പേരിട്ടിരിക്കുന്ന ഇവയ്ക്ക് കുറഞ്ഞ വളപ്രയോഗം മതിയാകും.
ഒരു ഹെക്ടറില്‍ 30മുതല്‍ 40ടണ്‍വരെ വിളവ് ലഭിക്കാന്‍ 25:12.5:25 എന്ന അനുപാതത്തില്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം (എന്‍.പി.കെ.)യാണ് പുതിയ ഇനങ്ങള്‍ക്കു വേണ്ടത്. ഇതേ വിളവ് ലഭിക്കാന്‍ മറ്റുള്ളവയ്ക്ക് നാലിരട്ടി വളപ്രയോഗം വേണ്ടിവരും. ശ്രീ അന്നം വിളവെടുത്ത് ഒരാഴ്ചയോളവും ശ്രീ മന്ന മൂന്നു ദിവസത്തോളവും കേടുകൂടാതിരിക്കും.
മലയാളികളുടെ ഭക്ഷണരീതിക്ക് അനുയോജ്യമായതും രുചികരവും പാചകഗുണവും ഉള്ളവയാണിവ. ഇരു വകഭേദങ്ങളുടെയും മരച്ചീനിക്കമ്പ് 2025 ഏപ്രില്‍മുതല്‍ സി.ടി.സി.ആര്‍.ഐ. ശ്രീകാര്യം ഓഫീസില്‍നിന്നു കര്‍ഷകര്‍ക്കു ലഭ്യമാകുമെന്നും ഡോ. സൂസന്‍ ജോണ്‍ അറിയിച്ചു.
Content Highlights: tapioca with better taste and quality ctcri
Published: 02 Dec 2024, 07:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented