ബ്ദുള്‍ റഹ്മാന്റെ ചേനത്തോട്ടത്തില്‍ സെല്‍ഫി എടുക്കുന്നവരുടെയും കാഴ്ചക്കാരുടെയും തിരക്കാണ്. പത്തടിയിലേറെ ഉയരവും 30 കിലോയ്ക്ക് മുകളില്‍ തൂക്കവുമുള്ള വലിയ ചേനകള്‍ എല്ലാവര്‍ക്കും കൗതുകമാണ്.

To advertise here,

കോട്ടയം, കങ്ങഴ അഞ്ചാനി ആരംപുളിക്കല്‍ അബ്ദുള്‍ റഹ്മാന്‍ റാവുത്തറി(53)ന്റെ സ്‌നേഹത്തോട്ടം എന്ന കൃഷിയിടത്തിലാണ് കൂറ്റന്‍ ചേനകള്‍ നിരന്നുനില്‍ക്കുന്നത്. പി.ഡബ്ല്യു.ഡി.യില്‍നിന്ന് വിരമിച്ച ശേഷം സ്വന്തം പുരയിടത്തില്‍ ആരംഭിച്ച കൃഷിയാണ് നൂറുമേനി വിളവ് നല്‍കുന്നത്.

മൂന്നുവര്‍ഷം മുന്‍പ് ആരംഭിച്ച ചേനക്കൃഷി മികച്ച വിജയമായിരുന്നു. കഴിഞ്ഞ വര്‍ഷം വിളവെടുത്ത ചേനയെല്ലാം 30 മുതല്‍ 35 കിലോവരെ തൂക്കമുള്ളതായിരുന്നു. പൂര്‍ണമായി ജൈവ രീതിയിലാണ് കൃഷി.

കൂറ്റന്‍ ചേനയുടെ പിന്നിലെ രഹസ്യം എന്തെന്ന് ചോദിച്ചാല്‍ അബ്ദുള്‍ റഹ്മാന്‍ പറയും സ്‌നേഹത്തോടെ പരിചരിക്കുക, അത്രമാത്രം.

Content Highlights: Weighing Over 300 kg, Giant Elephant Foot Yam from Kottayam