നല്ല ഓറഞ്ച് നിറം. കുരു കാണാനില്ല. മധുരത്തിലും ഗുണമേന്മയിലും മുമ്പൻ. ഓറഞ്ചിനെപ്പറ്റി വർണിക്കുകയല്ല. കാർഷികസർവകലാശാല പുതുനിറത്തിൽ വികസിപ്പിച്ച കുരുവില്ലാ തണ്ണിമത്തനെപ്പറ്റിയാണ് പറഞ്ഞുവരുന്നത്.
വെള്ളാനിക്കര കാർഷികസർവകലാശാലയിലെ പച്ചക്കറിശാസ്ത്രവിഭാഗത്തിലെ ഡോ. ടി. പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ ഗവേഷണവിദ്യാർഥി അൻസബ നടത്തിയ പഠനത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. മൂന്നരക്കിലോ തൂക്കംവരുന്ന കായകൾക്ക് സാധാരണയിനങ്ങളെക്കാൾ മധുരവും ഗുണമേന്മയുമുണ്ട്. കർഷകർക്കായി പുറത്തിറക്കാൻ ഇനിയും പരീക്ഷണങ്ങൾ ആവശ്യമാണ്. ഇന്ത്യയിൽ ആദ്യമായാണ് പൊതുമേഖലാ ഗവേഷണസ്ഥാപനം ഇത്തരമൊരു തണ്ണിമത്തൻ വികസിപ്പിക്കുന്നത്.
തണ്ണിമത്തന്റെ വിത്തുണ്ടാക്കാനുള്ള സാങ്കേതികവിദ്യ കേരളത്തിൽ വി.എഫ്.പി.സി.കെ.ക്കും ബെംഗളൂരു കേന്ദ്രമായ സ്വകാര്യകമ്പനിക്കും കാർഷികസർവകലാശാല കൈമാറിയിട്ടുണ്ട്. പരീക്ഷണവിശകലനങ്ങളിൽ സർവകലാശാലാ ഗവേഷണവിഭാഗം മേധാവി ഡോ. കെ.എൻ. അനിത്തും ഇന്തോ-അമേരിക്കൻ ഹൈബ്രിഡ് സീഡ് കമ്പനിയുടെ പ്രതിനിധികളും പങ്കെടുത്തു.
Content Highlights: Agricultural University develops a new seedless watermelon variety
Published: 13 Feb 2025, 08:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented