കോട്ടയം: കപ്പലുകളും കണ്ടെയ്‌നറുകളും കൂട്ടത്തോടെ ചൈനീസ് കയറ്റുമതിക്കാര്‍ ബുക്ക് ചെയ്തതോടെ അന്താരാഷ്ട്ര റബ്ബര്‍വിപണിയില്‍ ആശങ്ക. ഇന്ത്യയിലേക്ക് ചരക്ക് ബുക്ക് ചെയ്ത ടയര്‍ കമ്പനികളും വെട്ടിലായി. ചരക്കുനീക്കം നേരത്തേ നിശ്ചയിച്ചതിലും ഒരുമാസംവരെ വൈകും. ഇതോടെ ഇന്ത്യന്‍ വിപണിയില്‍ റബ്ബറിന് വിലകൂടാന്‍ സാധ്യതയേറി. ആര്‍.എസ്.എസ്. നാലിന് 203 രൂപയാണ് ഇപ്പോള്‍ വില.

To advertise here,

ചൈനയില്‍നിന്നുള്ള പലഉത്പന്നങ്ങള്‍ക്കും അമേരിക്ക ഓഗസ്റ്റ് ഒന്നുമുതല്‍ അധിക തീരുവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം ഉത്പന്നങ്ങള്‍ അതിനുമുമ്പ് പരമാവധി കയറ്റുമതിചെയ്യാനുള്ള തിടുക്കത്തിലാണ് ചൈനീസ് വ്യാപാരികളും ഏജന്‍സികളും. അവര്‍ വ്യാപകമായി കപ്പലുകളും കണ്ടെയ്‌നറുകളും ബുക്ക് ചെയ്ത് ചൈനീസ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോയി.

ഇതോടെ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് റബ്ബര്‍ എടുക്കാന്‍ ടയര്‍ കമ്പനികള്‍ പ്രയാസംനേരിടുകയാണ്.