
കോട്ടയം: കടുത്ത സമ്മർദത്തിലായ റബ്ബറിന് ആഘാതമേറ്റി ചൈനയിലെ ആവശ്യകതയിൽ ഇടിവ്. തദ്ദേശീയ വിപണിയിലേക്ക് കോമ്പൗണ്ട് റബ്ബറിന്റെ ഇറക്കുമതിയും അതിശക്തമായി തുടരുന്നതിനിടെ, മഴ മാറിയശേഷമുള്ള പ്രതീക്ഷ മങ്ങി.
ആർഎസ്എസ് നാല് ഗ്രേഡ് ഷീറ്റിന്റെ വ്യാപാരികൾ പ്രസിദ്ധീകരിച്ച വില 178 രൂപയാണ്. ഒരാഴ്ചയായി ഈ നില തുടരുകയാണ്. ചെറുകിട വ്യാപാരികൾ ചരക്കെടുക്കുന്നത് ഇതിലും താഴ്ത്തിയാണ്. അന്താരാഷ്ട്രവിലയിൽ ചാഞ്ചാട്ടമുണ്ട്. ബാങ്കോക്ക് വിപണിയിൽ വില ആർഎസ്എസ് നാലിന് 186 രൂപയാണ്. തായ്ലന്റ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ മഴയും രോഗബാധയുംകാരണം ഉത്പാദനം ഇടിഞ്ഞതിനാൽ വില കൂടേണ്ടതായിരുന്നു.
ചൈനയിൽ ഓഗസ്റ്റിലെ വ്യാവസായിക ഉത്പാദനം പ്രതീക്ഷിച്ച നേട്ടം കൈവരിക്കാത്തതിനാൽ അവിടത്തെ കമ്പനികൾക്കുള്ള ചരക്കെടുപ്പ് ഏജൻസികൾ മന്ദഗതിയിലാക്കി. ഒക്ടോബർ ആദ്യവാരം അവിടെ അവധിയുമാണ്.
ചരക്കെടുപ്പ് ശരിയായതോതിലല്ലെന്നാണ് സംസ്ഥാനത്തെ കൃഷിക്കാരുടെ ആക്ഷേപം. വില ശരാശരി 170 ആയി ക്രമപ്പെടുത്താനാണ് ടയർ കമ്പനികൾ ശ്രമിക്കുന്നതെന്ന് ഉത്പാദകസംഘങ്ങൾ ആരോപിക്കുന്നു. കോമ്പൗണ്ട് റബ്ബറിന്റെ വരവ് വളരെ കൂടുതലാണെന്ന്, റബ്ബർ ബോർഡ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
Content Highlights: Rubber prices in India face double shock as Chinese demand weakens and compound rubber imports increase. Domestic market struggles with oversupply.
Published: 24 Sept 2025, 02:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented