കുഞ്ചിത്തണ്ണി: തുടർച്ചയായുള്ള കനത്തമഴയിൽ ജാതിക്ക പാകമാകാതെ വ്യാപകമായി പൊഴിയുന്നത് കർഷകർക്ക് തിരിച്ചടിയാകുന്നു. പകുതിയോളം പാകമായ ജാതിക്കയാണ് പൊഴിയുന്നത്.

To advertise here,

മേയ് അവസാനം ഉണ്ടായ കനത്തമഴയിൽ ജാതികൾക്ക് പനി ബാധിച്ചതാണ് ഇതിന് കാരണമെന്നാണ് കൃഷിവകുപ്പ് അധികൃതർ പറയുന്നത്. പകുതി മൂപ്പെത്തിയ ജാതിക്ക ഉണങ്ങിയാൽ നല്ല ജാതിപത്രിയും കായും ലഭിക്കില്ല.

ഈവർഷം ജാതി പൂത്തപ്പോൾ അനുകൂലമായ കാലാവസ്ഥ ആയിരുന്നതിനാൽ നന്നായി കായ് പിടിച്ചതാണ്. എന്നാൽ അത് മുഴുവൻ ഇപ്പോൾ പൊഴിയുന്നത് കർഷകന്റെ പ്രതീക്ഷകൾ ഇല്ലാതാക്കുന്നു. മരുന്നിലും കറിമസാലകളിലും ചേർക്കുന്നതിനാണ് ജാതിക്കായും പത്രിയും പ്രധാനമായും ഉപയോഗിക്കുന്നത്.

കായ്‌പൊഴിയുന്നത് തടയാൻ ബോർഡോമിശ്രിതം അടിച്ചാൽ മതിയെന്ന് കൃഷിവകുപ്പ് അധികൃതർ പറയുന്നുണ്ട്. എന്നാൽ അത് പ്രായോഗികമല്ലെന്നാണ് കർഷകരുടെ വാദം. ഇതിന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.