മറയൂർ: മറയൂർ ചന്ദനവിത്തുകൾ കടൽകടന്ന് മൗറിഷ്യസിൽ സുഗന്ധം പരത്തും. 1000 കിലോ ചന്ദനവിത്തുകളാണ് മറയൂരിൽനിന്ന് മൗറിഷ്യസിൽ എത്തിച്ചത്. മറയൂരിലെ ചന്ദനമഹിമ കേട്ടറിഞ്ഞ് മൗറിഷ്യസിലെ സൗത്ത് ആഫ്രിക്കൻ കമ്പനിയായ ഓഷ്യൻ അരോ മാറ്റിക്സ് ആൻഡ് എസൻഷ്യൽ ഓയിൽസ് ലിമിറ്റഡ് അധികൃതർ മാസങ്ങൾക്ക് മുൻപ് മറയൂരിലെത്തി മറയൂർ ചന്ദനഡിവിഷൻ ഡിഎഫ്ഒ എം.ജി. വിനോദ് കുമാറുമായി ചർച്ച നടത്തിയിരുന്നു. ചന്ദനക്കാടിന്റെ പ്രത്യേകതയും വളർച്ചയുടെ വിശദവിവരങ്ങളും കണ്ടറിഞ്ഞ് സംഘം മടങ്ങി. മൗറിഷ്യസിലെ കാലാവസ്ഥയും മണ്ണിന്റെ ഘടനയും മറയൂരിന് സമാനമെന്നാണ് കമ്പനി അധികൃതർ പറഞ്ഞത്. രണ്ടുമാസം മുൻപ് വീണ്ടും മറയൂരിലെത്തി ചന്ദനവിത്തുകൾ വാങ്ങി.
പ്രഭാകരനിലൂടെ പ്രഭ പടരും
മറയൂർ പള്ളനാട് സ്വദേശി എൽ. പ്രഭാകരനും മൗറിഷ്യസിലെ ചന്ദന വിത്തുകൾ മുളപ്പിക്കുന്നതിന് കൂടെപ്പോയി. മറയൂരിലെത്തിയ മൗറിഷ്യൻ സംഘം ചന്ദന നഴ്സറിയിൽ പ്രഭാകരന്റെ വൈദഗ്ധ്യം തിരിച്ചറിഞ്ഞ് കൂടെ കൂട്ടുകയായിരുന്നു. വനംവകുപ്പിലെ താത്കാലിക ജീവനക്കാരനാണ് ഇദ്ദേഹം. അവിടെയെത്തി കാടുപിടിച്ച് കിടന്ന സ്ഥലം ഒരുക്കിയെടുത്ത് ചന്ദനവിത്തുകൾ നട്ട് മുളപ്പിച്ചു. രണ്ടുമാസത്തിനിടെ 1000 കിലോ ചന്ദന വിത്തും നട്ടു. പാക്കറ്റിൽ മണ്ണ് നിറച്ചാണ് വിത്തിട്ടത്. ഇപ്പോൾ എട്ട് ഇലവരെ ഒരുതൈയിൽ വന്നുതുടങ്ങി. ഏഴ്-എട്ടുമാസം കഴിഞ്ഞ് തൈകൾ പറിച്ചുനടും.
Content Highlights: 1000 kg of Marayoor sandalwood seeds shipped to Mauritius for cultivation
Published: 13 Jul 2025, 07:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented