മറയൂർ : വനത്തിൽകയറി ചന്ദനക്കുറ്റി പിഴുതുകടത്തിയ പ്രതിക്ക് മൂന്നുവർഷ തടവ് വിധിച്ചു. ആദ്യമായാണ് മറയൂരിലെ ചന്ദന മോഷണക്കേസിൽ ഇത്രയും കാലയളവിലേക്ക് തടവുശിക്ഷ ലഭിക്കുന്നത്.
കാന്തല്ലൂർ മിഷ്യൻവയൽ സ്വദേശി രാജേന്ദ്രൻ എന്ന രാജയെ (33) ആണ് ദേവികുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അരുൺ മൈക്കിൾ ശിക്ഷ വിധിച്ചത്. രണ്ടാംപ്രതി കാളിയപ്പൻ എന്ന സുരേഷിനെ തെളിവുകളുടെ അഭാവത്തിൽ വെറുതേ വിട്ടു. വനത്തിനുള്ളിൽ അതിക്രമിച്ചുകയറിയതിന് ഒരു വർഷത്തെ തടവും 1000 രൂപ പിഴയും ചന്ദനമരം മുറിച്ചതിന് മൂന്നുവർഷത്തെ തടവും 10,000 രൂപയുമാണ് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.
അസി.പബ്ളിക് പ്രോസിക്യൂട്ടർ എസ്.ബിജുകുമാർ ഹാജരായി. 2013 നവംബർ 26-നാണ് കേസിനാസ്പദമായ കൃത്യം നടന്നത്. മറയൂർ റേഞ്ചിന്റെ കീഴിൽ നാച്ചിവയൽ ചന്ദന റിസർവിൽ കുപ്പനോട ഭാഗത്തുനിന്ന് ചന്ദനക്കുറ്റി പിഴുതുകടത്തിയതാണ് കേസ്. ചന്ദനക്കടത്തിന് ഉപയോഗിച്ച ഓട്ടോറിക്ഷയും പിടികൂടിയിരുന്നു. നാച്ചിവയൽ ഡെപ്യൂട്ടി റെയ്ഞ്ചർ മനോജിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയതും കേസ് ചാർജുചെയ്തതും. 2021 ഏപ്രിലിൽ ആരംഭിച്ച വാദം 2023 ഡിസംബർ 18-നാണ് പൂർത്തിയായത്.
വർഷത്തിനുശേഷം ആദ്യത്തെ ചന്ദനക്കേസ് വിധി
മറയൂറിലെ ചന്ദനക്കേസിൽ ഇതിനുമുമ്പ് ശിക്ഷയുണ്ടായത് 2014-ലാണ്. അന്ന് 116 ദിവസമാണ് ശിക്ഷ വിധിച്ചത്. 2012-ൽ ഒരുകേസിൽ 90 ദിവസവും 3000 രൂപ പിഴയും പ്രതികൾക്കെതിരേ വിധിച്ചിരുന്നു. ഇപ്പോൾ മറയൂരിലെ ചന്ദനക്കേസിൽ ശിക്ഷ വിധിക്കുന്നത് 10 വർഷത്തിനിടെയാണ്. എന്നാൽ, ഇതിനിടെ നിരവധി ചന്ദനക്കേസുകൾ കണ്ടെത്തിയിരുന്നു. ഇവയൊന്നും ശിക്ഷിക്കപ്പെട്ടില്ല. സാധാരണ ചന്ദനക്കേസിൽ തെളിവുകളുടെ അഭാവത്തിൽ പ്രതികളായവർ രക്ഷപ്പെട്ടുപോകുന്നുണ്ട്. ഇത് മോഷണം വ്യാപകമാകുന്നതിന് കാരണമായിട്ടുണ്ട്.
Content Highlights: Sandalwood theft in Marayur: Accused gets three years in jail, first time to get such punishment
Published: 21 Jan 2024, 09:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented