എടപ്പാൾ: നെല്ല് സംഭരണത്തുക കൂട്ടിനൽകാതെ സംസ്ഥാന സർക്കാർ കർഷകരെ ബുദ്ധിമുട്ടിക്കുന്നതായി ആക്ഷേപം. കേന്ദ്രസർക്കാർ സംഭരണവില വർധിപ്പിക്കുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാരിന്റെ വിഹിതം വെട്ടിക്കുറയ്ക്കുകയാണ്. സംഭരണമാരംഭിച്ച 2015-16 കാലഘട്ടത്തിൽ ഒരു കിലോ നെല്ലിന് സംസ്ഥാന സർക്കാർ നൽകിയിരുന്ന വിഹിതം 7.40 രൂപയായിരുന്നു. പത്തുവർഷം കഴിഞ്ഞപ്പോൾ അത് 6.37 രൂപയായി കുറഞ്ഞു.
2015-16 കാലത്ത് നെല്ല് സംഭരണവില ആകെ 21.50 രൂപയായിരുന്നു. ഇതിൽ കേന്ദ്രവിഹിതം 14.10 രൂപയും സംസ്ഥാനവിഹിതം 7.40 രൂപയും. 2016-2017-ൽ ഇത് 22.50 രൂപയായി. അന്ന് കേന്ദ്രവിഹിതം 14.70 രൂപയായി വർധിപ്പിച്ചപ്പോൾ സംസ്ഥാന വിഹിതവും 7.80 ആയി വർധിപ്പിച്ചു. എന്നാൽ പിന്നീട് ഇത് ക്രമമായി കുറയ്ക്കുകയായിരുന്നൂവെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. കേന്ദ്ര വിഹിതം 14.10 രൂപയിൽനിന്ന് പത്തു വർഷംകൊണ്ട് 21.83 രൂപയായി വർധിച്ചപ്പോഴാണ് സംസ്ഥാന വിഹിതം 6.37 ആയി കുറഞ്ഞത്.
| വർഷം | സംഭരണവില | കേന്ദ്രവിഹിതം | സംസ്ഥാന വിഹിതം |
|---|---|---|---|
| 2017–18 | 23.30 | 15.50 | 7.80 |
| 2018–19 | 25.30 | 17.50 | 7.80 |
| 2019–20 | 26.95 | 18.15 | 8.80 |
| 2020–21 | 27.48 | 18.68 | 8.80 |
| 2021–22 | 28.00 | 19.40 | 8.60 |
| 2022–23 | 28.20 | 20.40 | 7.80 |
| 2023–24 | 28.20 | 21.83 | 6.37 |
| 2024–25 | 28.20 | 21.83 | 6.37 |
Content Highlights: Kerala farmers protest as the state government reduces its share in rice procurement prices,
Published: 06 May 2025, 02:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented