ആലത്തൂർ: മഴകുറഞ്ഞ് വെയിൽ തെളിയുന്നതും മൂടിക്കെട്ടിയതുമായ കാലാവസ്ഥയിൽ നെൽപ്പാടങ്ങളിൽ ബാക്ടീരിയൽ ഓലകരിച്ചിൽ വ്യാപിക്കുന്നു. ആലത്തൂർ കൃഷിഭവൻ പരിധിയിലെ മിക്ക പാടങ്ങളിലും വിള ആരോഗ്യകേന്ദ്രം നടത്തിയ കൃഷിയിട സന്ദർശനത്തിൽ ബാക്ടീരിയൽ ഓലകരിച്ചിലിന്റെ ലക്ഷണങ്ങൾ സ്ഥിരീകരിച്ചു. കർഷകർ കൃത്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് കൃഷിവകുപ്പ് അധികൃതർ പറഞ്ഞു.
നെൽച്ചെടിയിൽ ഓലകൾക്ക് വാട്ടംവന്ന് ഉണങ്ങി വൈക്കോൽ പോലെയാവുകയാണ്. രോഗം മണ്ണിലൂടെയും വെള്ളത്തിലൂടെയും കാറ്റിലൂടെയും അതിവേഗം പടരും. കൂടുതൽ രോഗം ബാധിച്ച ചെടി മൊത്തമായി പിഴുതെടുത്ത് ചെളിയും മണ്ണും കഴുകി നീക്കിയശേഷം വേരിനോടുചേർത്ത് മുറിച്ച് ചില്ലുപാത്രത്തിലെ വെള്ളത്തിൽ ഇറക്കി അനക്കാതെവെച്ചാൽ, മുറിച്ച ഭാഗത്തുനിന്ന് വെളുത്ത നൂലുപോലെ ഊറിവരുന്നത് കാണാം.
നിയന്ത്രിക്കാം
പാടത്തെ കളകൾ പറിച്ച് നശിപ്പിക്കണം. രോഗം വരാതിരിക്കാനും പടരാതിരിക്കാനും 100 ഗ്രാം ബ്ലീച്ചിങ് പൗഡർ ഒരേക്കറിൽ 20 ഗ്രാം കിഴികളാക്കി കെട്ടി പാടത്തിന്റെ പല ഭാഗത്തും കഴായിലും ഇട്ടുകൊടുക്കണം. മഴകഴിഞ്ഞ് വെയിൽ തെളിയുമ്പോൾ രോഗം ഇരട്ടിയാവാൻ സാധ്യതയുണ്ട്. മുൻകരുതലായി 20 ഗ്രാം പച്ചച്ചാണകം ഒരുലിറ്റർ വെള്ളത്തിൽ കലർത്തി തെളി എടുത്ത് പാടത്തിന്റെ എല്ലാ ഭാഗത്തും തളിക്കുകയോ പച്ചച്ചാണകം പാടത്തിന്റെ പല ഭാഗങ്ങളായി ഇട്ടുകൊടുക്കുകയോ ചാക്കിൽകെട്ടി കഴായിൽവെച്ച് കൊടുക്കുകയോ ചെയ്യാം.
രോഗബാധ രൂക്ഷമാണെങ്കിൽ ‘കെ-സൈക്ലിൻ’ എന്ന ആന്റിബയോട്ടിക് 30 മുതൽ 40 ഗ്രാം വരെ 100 ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കാം. ഓലകരിച്ചിലിനുപുറമെ പോള അഴുകൽ രോഗംകൂടി തടയാൻ ‘കെ സൈക്ലിൻ’ 30 ഗ്രാമും ‘നാറ്റിവോ’ 50 ഗ്രാമും കൂടി 100 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കാം. ‘മാസ്റ്റർ കോപ്പ്’ എന്ന രാസകീടനാശിനി 200 മില്ലി 100 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ പശയും ചേർത്ത് തളിച്ചുകൊടുക്കാവുന്നതാണ്.
Content Highlights: Bacterial leaf blight is spreading in rice fields due to fluctuating weather. Learn effective control measures and prevention strategies to protect your crops. Read now!
Published: 23 Dec 2025, 07:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented